50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രൊഫഷണല്‍ കോച്ചിംഗ് സ്‌കോളര്‍ഷിപ്പുമായി ജെ.സി.ഐ
പദ്ധതിയുടെ ഭാഗമായി സി.എ, സി.എം.എ, എ.സി.സി.എ, സി.എസ് എന്നീ കോഴ്സുകള്‍ ലഭ്യമാണ്.

കാസര്‍കോട്: വയനാട്, മാഹി ഉള്‍പ്പെടുന്ന ജെ.സി.ഐ സോണ്‍ 19ലെ പ്ലസ്ടു, ഡിഗ്രി പഠനം ഈ അകാദമിക് വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി 50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രൊഫഷണല്‍ കോച്ചിംഗ് സ്‌കോളര്‍ഷിപ്പ് എക്സാം ജെ.സി.ഐ സംഘടിപ്പിക്കുന്നു.
പദ്ധതിയുടെ ഭാഗമായി സി.എ, സി.എം.എ, എ.സി.സി.എ, സി.എസ് എന്നീ കോഴ്സുകള്‍ ലഭ്യമാണ്. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തില്‍ കോഴ്‌സുകളില്‍ ട്യൂഷന്‍ ഫീസ് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നേടാം. പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏത് കോഴ്സിലായാലും 15 ശതമാനം ട്യൂഷന്‍ ഫീസ് ഇളവ് ലഭിക്കും.
ഇരിട്ടി, മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മാനന്തവാടി, കല്‍പ്പറ്റ, ചെറുപുഴ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാവും. പ്രവേശന പരീക്ഷയില്‍ ആദ്യ സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് 7000 രൂപയും രണ്ടാം സ്ഥാനത്തിന് 5000, മൂന്നാം സ്ഥാനത്തിന് 3000 രൂപ വീതം ലഭിക്കും.
ഓരോ എക്സാം സെന്ററിലെയും ടോപ്പര്‍ വിദ്യാര്‍ത്ഥിക്ക് 1000 രൂപ ക്യാഷ് അവാര്‍ഡ് കൂടി ലഭിക്കും. ജൂണ്‍ 6 വെള്ളിയാഴ്ചയാണ് കാസര്‍കോട്ട് പരീക്ഷ നടക്കുന്നത്. രജിസ്ട്രേഷന്‍ ഗൂഗിള്‍ ഫോം ലിങ്കായ tthps://forms.gle/deWKw3dB7YMU93oy6 മുഖേനയാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 5. ഫോണ്‍: 7558999500, 9605777500.
വാര്‍ത്താ സമ്മേളനത്തില്‍ സോണ്‍-19 സോണ്‍ ഡയറക്ടര്‍ സജിത്ത് പാലേരി എന്‍, സിദര്‍ സൈഫുദ്ദീന്‍, ജെ.സി.ഐ വിദ്യാനഗര്‍ പ്രസിഡണ്ട് റാഷിദ് കെ.എച്ച്, അനീഷ് ആര്‍, രാജീവ് പി.വി, മിഥുന്‍ ജി.വി, എ. വാമന കുമാര്‍, നിസാമുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.