ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സി.ജെ ഹോം വെള്ളിയാഴ്ച സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമര്‍പ്പിക്കും
സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ തന്നെ മുന്നിട്ടിറങ്ങി തുടക്കം കുറിച്ച പദ്ധതി

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിവിധ യൂണിറ്റുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ 'താങ്ങാവാന്‍ തണലാവാന്‍ സഹപാഠിക്കൊരു വീട്' എന്ന പ്രമേയത്തില്‍ സി.ജെ ഹോം പദ്ധതിയിലൂടെ സഹപാഠിക്ക് നിര്‍മ്മിച്ച മൂന്നാമത് വീട് മെയ് 2 വെള്ളിയാഴ്ച രാവിലെ 10.30ന് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കൈമാറും.
സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ തന്നെ മുന്നിട്ടിറങ്ങി തുടക്കം കുറിച്ച ഈ പദ്ധതിയിലെ ആദ്യ രണ്ടു വീടുകളില്‍ ഒന്ന് സ്‌കൂളിലെ നിര്‍ധനരായ ഒരു വിദ്യാര്‍ത്ഥിക്കും പഠനത്തിനിടയില്‍ അപകടത്തില്‍ മരണപ്പെട്ട സഹപാഠിയുടെ നിര്‍ധനരായ കുടുംബത്തിനും നല്‍കിയിരുന്നു.
നാലാം വീടിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും ഒ.എസ്.എയുടെയും സഹകരണത്തോടെ തൃക്കണ്ണാട്ടാണ് ഈ വീട് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
തൃക്കണ്ണാട് സി.ജെ ഹോം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി.എം അബ്ദുല്ല അധ്യക്ഷത വഹിക്കും. സി.എച്ച്. കുഞ്ഞമ്പു എം.എല്‍, മുന്‍ മന്ത്രിയും സ്‌കൂള്‍ മാനേജറുമായ സി.ടി അഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളാവും. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി പി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാ അത്ത് ജനറല്‍ സെക്രട്ടറിയുമായ ബദറുല്‍ മുനീര്‍ എന്‍.എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം അമീര്‍ ബി. പാലോത്ത്, ഉദുമ ഗ്രാമപഞ്ചായത്ത് അംഗം ഹാരീസ് അങ്കകളരി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ടി.വി, എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസറും എ.എസ്.പിയുമായ ബാലകൃഷ്ണന്‍ നായര്‍ പി, കേണല്‍ സജീന്ദ്രന്‍, കാസര്‍കോട് ഡി.ഇ.ഒ ദിനേശ വി. തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ സി.ടി. അഹ്‌മദലി, സി.ജെ ഹോം സംഘാടക സമിതി ചെയര്‍മാന്‍ പി.എം അബ്ദുല്ല, ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ., പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, പി.ടി.എ. പ്രസിഡണ്ട് നിയാസ് കെ.ടി, ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹമ്മദ് എന്നിവര്‍ അറിയിച്ചു.