ചെമ്മനാട് സി എച്ച് സെന്റര്‍ ബൈത്തുറഹ് മകളുടെ കൈമാറ്റം ബുധനാഴ്ച സാദിഖലി തങ്ങള്‍ നിര്‍വഹിക്കും

ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ രണ്ട് വീടുകളുടെ കൈമാറ്റമാണ് നടക്കുന്നത്.

ചെമ്മനാട്: ജമാഅത്ത് പരിധിയില്‍ ജീവകാരുണ്യ ആതുര സേവന രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോട് കൂടി 2013 മുതല്‍ ചെമ്മനാട് സി എച്ച് സെന്റര്‍ പ്രവര്‍ത്തിച്ചു വരുകയാണ്. കഴിഞ്ഞ 12 വര്‍ഷക്കാലമായി സൗജന്യ മരുന്ന് വിതരണം, അടിയന്തര ചികിത്സാ സഹായം, കിടപ്പ് രോഗി പരിചരണം, ഉപകരണ സഹായങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മയ്യത്ത് പരിപാലനം, സേവന സഹായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ചെമ്മനാട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ പാലിച്ചിയടുക്കത്ത് ബൈത്തുറഹ് മ കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ് മകളുടെ ആദ്യ ഘട്ട കൈമാറ്റം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2:30 ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

12 വീടുകള്‍ ഉള്‍പ്പെടുന്ന ബൈത്തുറഹ് മ ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ രണ്ട് വീടുകളുടെ കൈമാറ്റമാണ് നടക്കുന്നത്. ചടങ്ങില്‍ വെച്ച് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ് ഘാടനവും തങ്ങള്‍ നിര്‍വഹിക്കും. ചെമ്മനാട് സി എച്ച് സെന്റര്‍ പ്രസിഡണ്ട് സിറ്റി അഹമ്മദലി അധ്യക്ഷത വഹിക്കും.

ജനറല്‍ സെക്രട്ടറി പി എം അബ്ദുല്ല സ്വാഗതം പറയും. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുറഹ് മാന്‍, ട്രഷറര്‍ പി എം മുനീര്‍ ഹാജി, കാസര്‍കോട് സി എച്ച് സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ്, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എ.കെ.എം അഷറഫ് എംഎല്‍എ, സി.എ. അബ്ദുല്‍ റഹിം (മുന്‍ ഡിവൈ. എസ്.പി) തുടങ്ങി മുസ്ലീം ലീഗിന്റെയും അനുബന്ധ പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ഫൈസല്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

വാര്‍ത്താസമേളനത്തില്‍ സംബന്ധിച്ചവര്‍ സി.ടി.അഹമ്മദലി (പ്രസിഡന്റ്, സി.എച്ച്. സെന്റര്‍ ചെമ്മനാട്), പി.എം. അബ്ദുല്ല (ജനറല്‍ സെക്രട്ടറി സി.എച്ച് സെന്റര്‍ ചെമ്മനാട്), സി.എം മുഹമ്മദ് മുസ്തഫ (വൈസ് പ്രസിഡന്റ, സി.എച്ച്. സെന്റര്‍ ചെമ്മനാട്), സി. എച്ച്. മഹമ്മദ് സാജു (സെക്രട്ടറി, സി.എച്ച്. സെന്റര്‍ ചെമ്മനാട്), നൗഷാദ് ആലിച്ചേരി (സെക്രട്ടറി, സി.എച്ച്. സെന്റര്‍ ചെമ്മനാട്) മുഹമ്മദ് കുഞ്ഞി കെ (സെക്രട്ടറി, സി.എച്ച്. സെന്റര്‍ ചെമ്മനാട്) എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it