'ശരികളുടെ ആഘോഷം': ബദിയടുക്ക ഡിവിഷന്‍ സമ്മേളനം 29 ന് എസ്.എസ്.എഫ് സ്ഥാപക ദിനത്തില്‍ ബദിയടുക്ക സീ ക്യൂ പ്രീ സ്‌കൂളില്‍ നടക്കും
സമൂഹം ഏറെ ആശങ്കയോടെ ഉറ്റു നോക്കുന്ന വിദ്യാര്‍ത്ഥികളില്‍ അതിലേറെ പ്രതീക്ഷയുണ്ട് എന്ന ആശയമാണ് ഡിവിഷന്‍ സമ്മേളനം മുന്നോട്ട് വെക്കുന്നത്

കാസര്‍കോട്: എസ്.എസ്.എഫ് സ്ഥാപക ദിനത്തില്‍ ഏപ്രില്‍ 29 ന് ബദിയടുക്ക ഡിവിഷന്‍ സമ്മേളനം ബദിയടുക്ക സീ ക്യൂ പ്രീ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശരികളുടെ ആഘോഷം എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ലഹരിക്കെതിരെ കഴിഞ്ഞ ജനുവരിയില്‍ 'അധികാരികളേ നിങ്ങളാണ് പ്രതി' എന്ന ഷീര്‍ഷകത്തില്‍ നടന്ന ഒന്നാം ഘട്ട ലഹരി സൈബര്‍ ക്രൈമുകള്‍ക്കെതിരെയുള്ള സമര പരിപാടികള്‍ക്ക് ശേഷം നടക്കുന്ന രണ്ടാം ഘട്ട പദ്ധതിയാണ് ഇത്. കേരളത്തിലെ 125 ഡിവിഷനുകളിലായാണ് ഡിവിഷന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.
സമൂഹം ഏറെ ആശങ്കയോടെ ഉറ്റു നോക്കുന്ന വിദ്യാര്‍ത്ഥികളില്‍ അതിലേറെ പ്രതീക്ഷയുണ്ട് എന്ന ആശയമാണ് ഡിവിഷന്‍ സമ്മേളനം മുന്നോട്ട് വെക്കുന്നത്. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ബദിയടുക്ക ഡിവിഷന്‍ സമ്മേളനത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ല കാബിനറ്റ് അംഗം സിദ്ദീഖ് ഹനീഫി പാവൂറടുക്ക പതാക ഉയര്‍ത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി സമ്മേളനം ഉദ് ഘാടനം ചെയ്യും.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത്, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളനത്തില്‍ 54 യൂണിറ്റുകളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കെടുക്കും. വൈകുന്നേരം 5.30 ന് നടക്കുന്ന വിദ്യാര്‍ത്ഥി റാലി എസ്.വൈ.എസ് ബദിയടുക്ക സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഫൈസല്‍ നെല്ലിക്കട്ട ഫ് ളാഗ് ഓഫ് ചെയ്യും.
കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ പ്രസിഡന്റ് ഇബ്രാഹിം ദാരിമി ഗുണാജേ, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്ലിയാര്‍ കുമ്പടാജെ എസ്.വൈ.എസ് ബദിയടുക്ക സോണ്‍ പ്രസിഡന്റ് കാദര്‍ അമാനി പൈക്ക, ജനറല്‍ സെക്രട്ടറി എന്‍.കെ. എം ബെളിഞ്ച, എസ്.വൈ.എസ് ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റ് അലവി ഹനീഫി, ജനറല്‍ സെക്രട്ടറി മുഹമ്മദലി പെരഡാല എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബദിയടുക്ക പ്രസിഡന്റ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഏണിയാടി, സെക്രട്ടറിമാരായ ഉനൈസ് നെല്ലിക്കട്ട, അബ്ദുല്ല നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു.