ഇന്ത്യ അല്ല ദുബായ്; രാത്രി വൈകി തെരുവുകളിലൂടെ തനിച്ച് നടക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍; സ്ത്രീ സുരക്ഷയെ കുറിച്ച് പ്രശംസ
തൃഷാ രാജ് എന്ന യുവതിയാണ് വൈറലായ ഈ വീഡിയോയിലുള്ളത്

ദുബായ്: സ്ത്രീ സുരക്ഷയെ കുറിച്ചും സ്ത്രീകളുടെ ഉന്നമനത്തെപ്പറ്റിയും കാലാകാലങ്ങളായി നിരന്തരം ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ കാലഘട്ടത്തിലും ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്ത് രാത്രി വൈകി ഒരു പെണ്‍കുട്ടിക്ക് തനിച്ച് റോഡിലൂടെ നടക്കാന്‍ പേടിയാണ്. കാരണം സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കാത്ത ഒരു ദിവസം പോലും ഇന്ത്യ എന്ന രാജ്യത്ത് ഉണ്ടാകാറില്ല. എന്നാല്‍ മറ്റ് പല രാജ്യങ്ങളിലും അങ്ങനെയല്ല, സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ അമിത പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഏത് പാതിരാത്രി വേണമെങ്കിലും തെരുവുകളിലൂടെ തനിച്ച് യാത്ര ചെയ്യാന്‍ പറ്റും.
അത്തരത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബായില്‍ നിന്നും രാത്രി വൈകി തനിച്ച് റോഡിലൂടെ നടന്നുപോകുന്ന ഇന്ത്യന്‍ യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുലര്‍ച്ചെ 2.30 ന് ചിത്രീകരിച്ച ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചത്. മാത്രമല്ല, സ്ത്രീകള്‍ക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ പ്രശസ്തിയെ എടുത്തുകാണിക്കുകയും ചെയ്തു.
തൃഷാ രാജ് എന്ന യുവതിയാണ് വൈറലായ ഈ വീഡിയോയിലുള്ളത്. പുലര്‍ച്ചെ രണ്ടരയ്ക്ക് ദുബൈയിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതത്വം തോന്നിയതിനെക്കുറിച്ചാണ് അവര്‍ വീഡിയോയിലുടനീളം സംസാരിക്കുന്നത്. ഇപ്പോള്‍ സമയം പുലര്‍ച്ചെ 2.37 ആയെന്നും താന്‍ റോഡിലൂടെ തനിച്ച് നടക്കുകയാണെന്നും തൃഷ വീഡിയോയില്‍ പറയുന്നു. ലോകത്തില്‍ ദുബായില്‍ മാത്രമാണ് ഇത് സാധ്യമാകുകയെന്നും ആളുകളോട് ദുബായിലേക്ക് വരാനും യുവതി വീഡിയോയില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഇവിടെ വളരെയധികം സുരക്ഷിതരാണെന്നും തൃഷ പറയുന്നു.
സ്വന്തം രാജ്യമായ ഇന്ത്യയുമായി താരതമ്യം ചെയ്താണ് തൃഷാ രാജ് ദുബൈയിലെ സ്ത്രീ സുരക്ഷ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇത്തരം സമയങ്ങളില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് അപകടകരമായ കാര്യമായാണ് കണക്കാക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പുരുഷന്‍മാരുടെ കൂട്ട് സാധാരണയായി ആവശ്യമായി വരാറുണ്ട്. എന്നാല്‍ ദുബൈ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരവസ്ഥയാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായത്. വിവിധ നഗരങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങള്‍ പലരും കമന്റിലൂടെ കുറിച്ചു. ദുബൈയിലെ സുരക്ഷിതത്വത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വീഡിയോ കണ്ട് ദുബായില്‍ താമസിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, അറിയപ്പെടുന്ന പാശ്ചാത്യ നഗരങ്ങള്‍ക്ക് പോലും സ്ത്രീകള്‍ക്കുള്ള ദുബായിയുടെ സുരക്ഷാ നിലവാരവുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.
സമഗ്ര സുരക്ഷാ നടപടികള്‍: പൊതുസ്ഥലങ്ങളില്‍ നഗരം വിപുലമായ നിരീക്ഷണ സംവിധാനങ്ങളും ദൃശ്യമായ പൊലീസ് സാന്നിധ്യവും നിലനിര്‍ത്തുന്നു. നഗരങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതിനാല്‍ സുരക്ഷാ ആശങ്കകള്‍ക്ക് വകയില്ല.
സാംസ്‌കാരിക അടിത്തറ: ആതിഥ്യമര്യാദയ്ക്കും ബഹുമാനത്തിനും യുഎഇ സാംസ്‌കാരിക ഊന്നല്‍ നല്‍കുന്നു
കുറഞ്ഞ കുറ്റകൃത്യങ്ങള്‍: അന്താരാഷ്ട്ര സുരക്ഷാ സൂചികകളില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ദുബായ് പതിവായി സ്ഥാനം പിടിക്കുന്നു, അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്.
സീറോ ടോളറന്‍സ് നയങ്ങള്‍: എമിറേറ്റിന്റെ കര്‍ശനമായ നിയമ ചട്ടക്കൂടും കാര്യക്ഷമമായ നടപ്പാക്കലും കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നു.