യുഎഇയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവാസികള്‍ക്ക് വന്‍ അവസരം; ശമ്പളം 50,000 ദിര്‍ഹം വരെ
നിലവില്‍ പത്ത് ദുബായ് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവാസികള്‍ക്ക് വെബ് സൈറ്റിലൂടെ അപേക്ഷിക്കാം

ദുബായ്: യു.എ.ഇയില്‍ ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മികച്ച ശമ്പളത്തില്‍ മികച്ച തസ്തികയിലേക്ക് ദുബായ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. 50,000 ദിര്‍ഹം വരെയാണ് ശമ്പളം. മികച്ച ആനുകൂല്യങ്ങളും ശമ്പളത്തോടൊപ്പം ലഭിക്കും. നിലവില്‍ പത്ത് ദുബായ് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവാസികള്‍ക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
പോളിസി അഡൈ്വസര്‍ (പബ്ലിക് സെക്ടര്‍ അസെറ്റ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് മാനേജ്‌മെന്റ്) , സീനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ് (പ്രൈമറി ഹെല്‍ത്ത് കെയര്‍), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ,ചീഫ് സീനിയര്‍ എഞ്ചിനീയര്‍ (അ്ര്‍ബന്‍ പ്ലാനിംഗ് അഫയേഴ്‌സ്), ചീഫ് സ്‌പെഷ്യലിസ്റ്റ് (സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഡാറ്റാ അനാലിസിസ്), സോഷ്യല്‍ പോളിസി ആന്‍്ഡ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്, ചീഫ് സ്‌പെഷ്യലിസ്റ്റ് (കോണ്‍ട്രാക്ട്‌സ് ആന്‍ഡ് എഗ്രിമെന്റ്‌സ്), സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ചീഫ് സ്‌പെഷ്യലിസ്റ്റ് (കോണ്‍ട്രാക്ട്‌സ് ആന്‍ഡ് എഗ്രിമെന്റ്) , സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ചീഫ് സ്‌പെഷ്യലിസ്റ്റ് (പ്രോക്യുര്‍മെന്റ് ആന്‍ഡ് സ്‌റ്റോറേജ് പോളിസീസ്), ഓഡിറ്റ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഔദ്യോഗിക വെബ്‌സൈറ്റായ ദുബായ് കരിയേഴ്‌സിലൂടെ അപേക്ഷിക്കാവുന്നതാണ് (dubaicareers.ae).