യുഎഇയില്‍ നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല

ഖോര്‍ ഫക്കാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

യുഎഇ: ഖോര്‍ ഫക്കാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച യുഎഇ സമയം രാത്രി 8.35 ന് റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഭൂചലനം താമസക്കാര്‍ക്ക് നേരിയ തോതില്‍ അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ ഒന്നും സംബവിച്ചില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായ പ്രദേശത്തിന്റെ ഫോട്ടോ എന്‍സിഎം പോസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it