ഖത്തറിന്റെ ഒരു റിയാല്‍ നോട്ടില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി സെന്‍ട്രല്‍ ബാങ്ക്

ഖത്തറിന്റെ കറന്‍സികളുടെ അഞ്ചാം സീരിസിന്റെ ഭാഗമാണിത്

ദോഹ: ഖത്തറിന്റെ ഒരു റിയാല്‍ നോട്ടില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി സെന്‍ട്രല്‍ ബാങ്ക് (QCB). ഖത്തറിന്റെ കറന്‍സികളുടെ അഞ്ചാം സീരിസിന്റെ ഭാഗമാണിത്. പുതിയ നോട്ടില്‍ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഔദ്യോഗിക ലോഗോ കൂടുതല്‍ വ്യക്തതയോടെയാണ് പുതിയ നോട്ടില്‍ നല്‍കിയിരിക്കുന്നത്.

ഒരു റിയാല്‍ നോട്ടിന്റെ ഒരു വശത്ത് താഴെയായി അറബിക് അക്കമാണ് നേരത്തെ നല്‍കിയിരുന്നത്. പുതിയ നോട്ടില്‍ ഇംഗ്ലിഷ് അക്കത്തിലാണ് നല്‍കിയിരിക്കുന്നത്. പുതിയതില്‍ നോട്ട് പുറത്തിറക്കിയ തീയതിയും ഉണ്ട്. അതേസമയം നിലവിലുള്ള ഒരു റിയാലിന്റെ നോട്ട് പിന്‍വലിച്ചിട്ടില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായാണ് മാറ്റം നടപ്പിലാക്കിയതെന്നും, മറ്റ് കറന്‍സികള്‍ക്കും പുതിയ മാറ്റം ബാധകമാകുമെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Related Articles
Next Story
Share it