ഇന്ത്യന്‍ അനുബന്ധ സ്ഥാപനത്തിലെ ഓഹരികള്‍ വില്‍ക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ഇമാര്‍ ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സംയുക്ത സംരംഭങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രമുഖ ബില്‍ഡര്‍മാരായ ഇമാര്‍

ദുബായ്: ഇന്ത്യന്‍ അനുബന്ധ സ്ഥാപനത്തിലെ ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നില്ലെന്നും ഇനി മുതല്‍ ഇന്ത്യന്‍ കമ്പനിയായ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സംയുക്ത സംരംഭങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തമാക്കി പ്രമുഖ ബില്‍ഡര്‍മാരായ ഇമാര്‍. വ്യാഴാഴ്ച പ്രസ്താവനയിലൂടെയാണ് ഇമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് യുഎസ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ വാങ്ങാന്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദുബായ് ആസ്ഥാനമായുള്ള ഡെവലപ്പര്‍ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ (ഡിഎഫ്എം) പോസ്റ്റ് ചെയ്ത വിശദീകരണത്തിലാണ് ഇമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ആദ്യം, തങ്ങളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ ഇമാര്‍ ഇന്ത്യ വില്‍ക്കുന്നതിനെക്കുറിച്ച് അദാനി ഗ്രൂപ്പുമായും മറ്റുള്ളവരുമായും ചര്‍ച്ചകള്‍ നടത്തിയതായി ഇമാര്‍ സ്ഥിരീകരിച്ചിരുന്നു. ശതകോടീശ്വരനായ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഏകദേശം 1.41.5 ബില്യണ്‍ ഡോളര്‍ (5.15.5 ബില്യണ്‍ ദിര്‍ഹം) എന്റര്‍പ്രൈസ് മൂല്യത്തിന് ഇമാര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
'ഇന്ത്യന്‍ സ്ഥാപനത്തിലെ ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ഇമാര്‍ ഇനി ആലോചിക്കുന്നില്ല. പകരമായി, അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റ് വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായും ഗ്രൂപ്പുകളുമായും സംയുക്ത സംരംഭം നടത്താനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്,' - എന്നാണ് യുഎഇയിലെ ഏറ്റവും വലിയ ഡെവലപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള മറ്റ് 1,340.8 മില്യണ്‍ രൂപയുടെ അറ്റ നഷ്ടം ഇമാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ 18,319 മില്യണ്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 29,137 മില്യണ്‍ രൂപയുടെ മൊത്തം വരുമാനം റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, ഓഹരി ഉടമകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ നിരവധി തന്ത്രപരമായ ഓപ്ഷനുകള്‍ പതിവായി വിലയിരുത്തുന്നുണ്ടെന്ന് മാസ്റ്റര്‍ ഡെവലപ്പര്‍ വ്യാഴാഴ്ച DFM-ന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. 'എന്നിരുന്നാലും, നിലവില്‍ അത്തരമൊരു ഇടപാട് പ്രക്രിയയിലില്ല.'
'ഏതെങ്കിലും നിക്ഷേപ തീരുമാനം ശക്തമായ ബാലന്‍സ് ഷീറ്റ് നിലനിര്‍ത്തുകയും അതിന്റെ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം ഉള്‍പ്പെടെ പോസിറ്റീവ് വരുമാനം നല്‍കുകയും ചെയ്യുക എന്ന ഇമാറിന്റെ തന്ത്രപരമായ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും,' എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
2024 ലെ ഇമാറിന്റെ സാമ്പത്തിക ഫലങ്ങള്‍ ശക്തമായ പ്രവര്‍ത്തന പ്രകടനത്തെയും അതിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലുടനീളം തുടര്‍ച്ചയായ വളര്‍ച്ചയെയും പ്രതിഫലിപ്പിച്ചു. കമ്പനി ഏകദേശം 70 ബില്യണ്‍ ദിര്‍ഹത്തിന്റെ പ്രോപ്പര്‍ട്ടി വില്‍പ്പന രേഖപ്പെടുത്തി, ഇത് 2023 നെ അപേക്ഷിച്ച് 72 ശതമാനം വര്‍ദ്ധനവിനെ പ്രതിനിധീകരിക്കുന്നു. പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ നിന്നുള്ള എമ്മാറിന്റെ വരുമാന ബാക്ക് ലോഗ് 110 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു, ഇത് ഭാവിയില്‍ വരുമാനം സൃഷ്ടിക്കുന്നതിന് സഹായകമായി.
2024 ലെ മൊത്തം വരുമാനം 35.5 ബില്യണ്‍ ദിര്‍ഹത്തിലെത്തി, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി, അതേസമയം നികുതിക്ക് മുമ്പുള്ള അറ്റാദായം 25 ശതമാനം വര്‍ദ്ധിച്ച് 18.9 ബില്യണ്‍ ദിര്‍ഹമായി.