ദുബായില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ 18 കാരന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സ്ഥിരീകരണം; മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും
ദുബായ് പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി കുടുംബം

യുഎഇ: ദുബായില്‍ ദീപാവലി ആഘോഷത്തിനിടെ അപ്രതീക്ഷിതമായി മരിച്ച വൈഷ്ണവ് കൃഷ്ണകുമാറിന്റെ(18) മൃതദേഹം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി കേരളത്തിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ദുബായ് പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവ വിദ്യാര്‍ത്ഥിയുടേത് ഹൃദയാഘാതം മൂലമുള്ള മരണം തന്നെയെന്ന് സ്ഥിരീകരിച്ചു.
വൈഷ്ണവിന്റെ അമ്മാവന്‍ നിതീഷും മറ്റ് കുടുംബാംഗങ്ങളും നിലവില്‍ മോര്‍ച്ചറിയില്‍ തന്നെ ഉണ്ട്. 'എല്ലാ രേഖകളും പേപ്പറുകളും പൂര്‍ത്തിയായി, വൈഷ്ണവിന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുടുംബവും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 9:30 നുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വൈഷ്ണവിന്റെ അമ്മാവന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
Next Story

