ദുബായില്‍ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളിയായ 19 കാരന്‍ മരിച്ചു

കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മിഷാല്‍ മുഹമ്മദ് ആണ് മരിച്ചത്

ദുബായ്: ദുബായില്‍ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളിയായ 19 കാരന്‍ മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മിഷാല്‍ മുഹമ്മദ് ആണ് മരിച്ചത്. വെള്ളിപ്പറമ്പ് വിരുപ്പില്‍ മുനീറിന്റെയും ആയിഷയുടേയും മകനാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

ദുബായിലെ തന്റെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള കുട്ടിയാണെന്നും താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വിമാനങ്ങളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാലിടറി കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കല്‍ റാഷിദ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Related Articles
Next Story
Share it