ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി അടക്കം 4 പ്രവാസികള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം
ഈ മാസത്തെ ലൈവ് ഡ്രോ നവംബര്‍ മൂന്നിനാണ്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി അടക്കം നാല് പ്രവാസികള്‍ക്ക് ആശ്വാസ സമ്മാനങ്ങള്‍. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിലാണ് മലയാളിയായ സിദ്ദീഖ് പാംപ്ലത്ത് അടക്കം രണ്ട് ഇന്ത്യക്കാരും പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേരും സമ്മാനം നേടിയത്. 50,000 ദിര്‍ഹമാണ് (ഏകദേശം 11 ലക്ഷം രൂപ) ഓരോരുത്തര്‍ക്കും ലഭിച്ചത്. ആകെ രണ്ട് ലക്ഷം ദിര്‍ഹമാണ് (ഏകദേശം 44 ലക്ഷം രൂപ) സമ്മാനത്തുക.
17 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന 42-കാരനായ മലയാളിയായ സിദ്ദീഖ് പാംപ്ലത്ത് ആണ് സമ്മാനം ലഭിച്ച ഒരാള്‍. ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കുടുംബം കേരളത്തിലാണ്. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം 10 മുതല്‍ 15 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനൊപ്പം എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ട്. ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.
'വിജയി ആയ വിവരം അറിയിച്ചുകൊണ്ടുള്ള കോള്‍ ലഭിച്ചപ്പോള്‍, ഞാന്‍ യഥാര്‍ത്ഥത്തില്‍ ഗ്രാന്‍ഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു,' എന്നാണ് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്. 'പക്ഷേ കുഴപ്പമില്ല, ഈ വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ക്യാഷ് പ്രൈസ് ടിക്കറ്റെടുത്ത എല്ലാവര്‍ക്കുമായി പങ്കിടും. ഗ്രാന്‍ഡ് പ്രൈസ് നേടാനായി ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും, അടുത്ത തവണ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാന്‍ ഭാഗ്യം ഞങ്ങള്‍ക്ക് അനുകൂലമായിരിക്കും.'എന്നും അദ്ദേഹം പറഞ്ഞു.
സിദ്ദീഖിനെ കൂടാതെ, ഇന്ത്യക്കാരനായ ഷിഹാബ് ഉമ്മറും നേട്ടം കൊയ്തു. പാകിസ്ഥാന്‍ സ്വദേശി ആദില്‍ മുഹമ്മദ്, ബംഗ്ലാദേശ് സ്വദേശിയായ അലി ഹുസൈന്‍ മോസിന്‍ അലി എന്നിവരും സമ്മാനം നേടി.
ബിഗ് ടിക്കറ്റിന്റെ ഒക്ടോബര്‍ പ്രമോഷന്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു. 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം സമ്മാനമായി ലഭിക്കുന്ന പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ ആഴ്ചയില്‍ അഞ്ച് പേര്‍ക്ക് സമ്മാനം ലഭിച്ചു. ഇനി മൂന്നു ആഴ്ചത്തെ നറുക്കെടുപ്പുകള്‍ കൂടി വരാനുണ്ട്. ഈ മാസത്തെ ലൈവ് ഡ്രോ നവംബര്‍ മൂന്നിനാണ്. 2.5 കോടി ദിര്‍ഹമാണ് (ഏകദേശം 55 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ്.
ഡ്രീം കാര്‍ സീരീസില്‍ പങ്കെടുക്കുന്നവര്‍ക്ക് നവംബറില്‍ നിസ്സാന്‍ പട്രോള്‍, ഡിസംബര്‍ 3 ന് മസെരാട്ടി ഗ്രീക്കേല്‍ എന്നിവ നേടാനുള്ള അവസരവും പ്രതീക്ഷിക്കാം.
ടിക്കറ്റുകള്‍ www.bigticket.ae എന്ന വെബ്സൈറ്റിലോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ എയര്‍പോര്‍ട്ടിലെയും കൗണ്ടറുകളിലോ ഓണ്‍ലൈനായി ലഭ്യമാണ്.