ബഹ്റൈന്‍ ഇന്ത്യന്‍ മീഡിയ അവാര്‍ഡ് ദീപക് ധര്‍മ്മടത്തിന്

24 ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആണ് ദീപക് ധര്‍മ്മടം

മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ മീഡിയ അവാര്‍ഡിന് ദീപക് ധര്‍മ്മടം അര്‍ഹനായി. ബഹ്റൈന്‍ മലയാളി കൂട്ടായ്മയും ഹാപ്പി ഹാന്‍ഡും ചേര്‍ന്നാണ് ജനപ്രിയ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകന് അവാര്‍ഡ് ഒരുക്കിയത്. 24 ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആണ് ദീപക് ധര്‍മ്മടം. ഒരു ലക്ഷത്തി ഒന്ന് രൂപയും ശില്പവും അടങ്ങിയ പുരസ്‌കാരം ഒക്ടോബര്‍ 17ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് ഏറ്റവും ജനപ്രിയ ന്യൂസ് റിപ്പോര്‍ട്ടറായി ദീപക് ധര്‍മ്മടം മാറി കഴിഞ്ഞു. ഇദ്ദേഹം അവതരിപ്പിക്കുന്ന അഭിമുഖം, ബ്രേക്കിങ് റിപ്പോര്‍ട്ട്, എന്‍.ആര്‍.ഐ, ഡിഫെന്‍സ്, സാംസ്‌കാരിക കലാ സിനിമാ രംഗത്തെ സാമൂഹിക ഇടപെടലുകള്‍ എന്നിവ ശ്രദ്ധേയമാണ്. ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ ഒക്ടോബര്‍ 17 ന് നടക്കുന്ന ബഹ്റൈന്‍ മലയാളി കൂട്ടായ്മയുടെ (ബി.എം.കെ) ഓണാഘോഷ വേദിയില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ പ്രമുഖ വ്യക്തി അവാര്‍ഡ് സമ്മാനിക്കും. 1,00001 രൂപ ക്യാഷ് അവാര്‍ഡും, മൊമെന്റോയും നല്‍കി പൊന്നാടയണിയിച്ചു ആദരിക്കും.

Related Articles
Next Story
Share it