കളിമണ്ണില്‍ കലാമിന്റെ ശില്‍പം തീര്‍ത്ത പ്രണവിന് സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം

കാസര്‍കോട്: കളിമണ്ണില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവന്‍ തുടിക്കുന്ന ശില്‍പ്പം നിര്‍മിച്ച് സംസ്ഥാന 'കലാ ഉത്സവ് 2020' മത്സരത്തില്‍ ഒന്നാം സമ്മാനം നേടി പ്രണവ് കാസര്‍കോടിന്റെ അഭിമാനമായി. സമഗ്ര ശിക്ഷ 2020-21 കലാ ഉത്സവ് വിഷല്‍ ആര്‍ട്‌സ് (ദൃശ്യ കല) വിഭാഗത്തിലാണ് ക്ലേ മോഡലിങ്ങില്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ശില്‍പം തീര്‍ത്ത് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ബി.കെ പ്രണവ് ഒന്നാം സ്ഥാനം നേടി. കനറാ ബാങ്ക് കാസര്‍കോട് ജാല്‍സൂര്‍ […]

കാസര്‍കോട്: കളിമണ്ണില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവന്‍ തുടിക്കുന്ന ശില്‍പ്പം നിര്‍മിച്ച് സംസ്ഥാന 'കലാ ഉത്സവ് 2020' മത്സരത്തില്‍ ഒന്നാം സമ്മാനം നേടി പ്രണവ് കാസര്‍കോടിന്റെ അഭിമാനമായി. സമഗ്ര ശിക്ഷ 2020-21 കലാ ഉത്സവ് വിഷല്‍ ആര്‍ട്‌സ് (ദൃശ്യ കല) വിഭാഗത്തിലാണ് ക്ലേ മോഡലിങ്ങില്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ശില്‍പം തീര്‍ത്ത് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ബി.കെ പ്രണവ് ഒന്നാം സ്ഥാനം നേടി.
കനറാ ബാങ്ക് കാസര്‍കോട് ജാല്‍സൂര്‍ റോഡ് ശാഖാ ജീവനക്കാരനായ അടുക്കത്ത്ബയലിലെ ഭവാനി ശങ്കറിന്റെയും ഗായത്രിയുടെയും മകനാണ് പ്രണവ്.
പോര്‍ട്രേറ്റ് ചിത്രകാരനും മണ്‍ശില്‍പ്പിയുമായ നെല്ലിക്കുന്നിലെ ലക്ഷ്മീശ ആചാരിയാണ് ഗുരു.

Related Articles
Next Story
Share it