പ്രഭാകര നോണ്ട വധം: മുഴുവന്‍ പ്രതികളും അറസ്റ്റിലായി

പൈവളിഗെ: പൈവളിഗെ കളായിയിലെ പ്രഭാകര നോണ്ട(42)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്ത് ഹൗസിലെ അബ്ദുല്‍ കരീം എന്ന സലീം (47), കളത്തൂര്‍ ഹൗസ് ഇച്ചിലമ്പാടിയിലെ ഹമീദ് എന്ന അമ്മി (41), കളത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ മുഹമ്മദ് ഷരീഫ് (41) എന്നിവരെയാണ് മഞ്ചേശ്വരം സി.ഐ ടി.പി രാജേഷ്, എസ്.ഐമാരായ എന്‍. അന്‍സാര്‍, കെ.കെ നിഖില്‍, അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രഭാകര നോണ്ടയുടെ സഹോദരന്‍ ജയരാമ നോണ്ട […]

പൈവളിഗെ: പൈവളിഗെ കളായിയിലെ പ്രഭാകര നോണ്ട(42)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്ത് ഹൗസിലെ അബ്ദുല്‍ കരീം എന്ന സലീം (47), കളത്തൂര്‍ ഹൗസ് ഇച്ചിലമ്പാടിയിലെ ഹമീദ് എന്ന അമ്മി (41), കളത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ മുഹമ്മദ് ഷരീഫ് (41) എന്നിവരെയാണ് മഞ്ചേശ്വരം സി.ഐ ടി.പി രാജേഷ്, എസ്.ഐമാരായ എന്‍. അന്‍സാര്‍, കെ.കെ നിഖില്‍, അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രഭാകര നോണ്ടയുടെ സഹോദരന്‍ ജയരാമ നോണ്ട (39), അട്ടഗോളിയിലെ ഖാലിദ് (43), മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടത്തിലെ ഇസ്മായില്‍ (28) എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൈവളിഗെ കളായിയിലെ വീടിനോട് ചേര്‍ന്ന വിറക് സൂക്ഷിക്കുന്ന ഓട് പാകിയ മുറിയുടെ തട്ടിന്‍ പുറത്ത് ഉറങ്ങുകയായിരുന്ന പ്രഭാകര നോണ്ടയെ കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും മുഖ്യപ്രതിയും സഹോദരനുമായ ജയരാമ നോണ്ടയും നേരത്തെ കൊലപാതക കേസുകളില്‍ പ്രതികളാണ്.

Related Articles
Next Story
Share it