ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പൊലീസുദ്യോഗസ്ഥന്റെ പോസ്റ്റ് വിവാദത്തില്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്ററിട്ട വളപട്ടണത്തെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെണ്ട് ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തിനെതിരെ നടപടിയില്ലാത്തത് ചര്‍ച്ചയാകുന്നു. കാസര്‍കോട്ടെ സ്‌പെഷ്യല്‍ യൂണിറ്റിലെ പൊലീസ് ഓഫീസര്‍ കൂടിയായ പൊലീസ് അസോസിയേഷന്‍ നേതാവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഫേയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ചത്. മുളിയാര്‍ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് […]

കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്ററിട്ട വളപട്ടണത്തെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെണ്ട് ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തിനെതിരെ നടപടിയില്ലാത്തത് ചര്‍ച്ചയാകുന്നു.
കാസര്‍കോട്ടെ സ്‌പെഷ്യല്‍ യൂണിറ്റിലെ പൊലീസ് ഓഫീസര്‍ കൂടിയായ പൊലീസ് അസോസിയേഷന്‍ നേതാവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഫേയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ചത്. മുളിയാര്‍ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് വോട്ടഭ്യര്‍ത്ഥന നടത്തിയത്.
ജീവനക്കാര്‍ക്ക് സര്‍ക്കാറിന്റെ പെരുമാറ്റച്ചട്ടം 69 ബാധകമാണെന്നിരിക്കെയാണ് നടപടി.
തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയുടെ കൂടെ സഞ്ചരിക്കാന്‍ പാടില്ല, സ്ഥാനാര്‍ത്ഥിയുടെ കൂടെ ഫോട്ടോയ്ക്ക് നില്‍ക്കാന്‍ പാടില്ല, ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസ് കൊണ്ടുപോകാന്‍ പാടില്ല, പ്രകടനത്തില്‍ പങ്കെടുക്കാന്‍ പാടില്ല, സ്ഥാനാര്‍ത്ഥിയുമായി സ്‌ക്വാഡ് വര്‍ക്ക് പാടില്ല, കമ്മിറ്റികളില്‍ ഭാരവാഹിത്വം പാടില്ല, പൊതുയോഗത്തില്‍ പങ്കെടുക്കാനും വേദി പങ്കിടുവാനും പാടില്ല, സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും പാടില്ല എന്നീ കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെയാണ് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവുമടങ്ങിയ പോസ്റ്റര്‍ പൊലീസുകാരന്‍ പ്രചരിപ്പിച്ചത്. കണ്ണൂരിലും ഇടതുമുന്നണിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

Related Articles
Next Story
Share it