വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയുടെ പിറകിലുള്ള ടിവിയില്‍ അശ്ലീല വിഡിയോ; ചാനല്‍ മാപ്പ് പറഞ്ഞു

വാഷിംഗ്ടണ്‍: വാര്‍ത്ത വായിക്കുന്നതിനിടെ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ ചാനല്‍ മാപ്പ് പറഞ്ഞു. കാലാവസ്ഥ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്ത അമേരിക്കന്‍ ചാനലായ ക്രെം -2 ആണ് മാപ്പ് പറഞ്ഞ് തടിയൂരിയത്. ഞായറാഴ്ചയാണ് വാഷിംഗ്ടണിലെ സ്‌പോക്കെയ്ന്‍ ആസ്ഥാനമായ ക്രെം-2 ചാനലിന് അബദ്ധം പിണഞ്ഞത്. വൈകീട്ട് ആറ് മണിക്കുള്ള ഷോയില്‍ അവതാരകയുടെ പിറകിലുള്ള ടി.വി.യില്‍ 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കാലാവസ്ഥാ വിദഗ്ധന്‍ മിഷേല്‍ ബോസും അവതാരക കോഡി […]

വാഷിംഗ്ടണ്‍: വാര്‍ത്ത വായിക്കുന്നതിനിടെ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ ചാനല്‍ മാപ്പ് പറഞ്ഞു. കാലാവസ്ഥ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്ത അമേരിക്കന്‍ ചാനലായ ക്രെം -2 ആണ് മാപ്പ് പറഞ്ഞ് തടിയൂരിയത്.

ഞായറാഴ്ചയാണ് വാഷിംഗ്ടണിലെ സ്‌പോക്കെയ്ന്‍ ആസ്ഥാനമായ ക്രെം-2 ചാനലിന് അബദ്ധം പിണഞ്ഞത്. വൈകീട്ട് ആറ് മണിക്കുള്ള ഷോയില്‍ അവതാരകയുടെ പിറകിലുള്ള ടി.വി.യില്‍ 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കാലാവസ്ഥാ വിദഗ്ധന്‍ മിഷേല്‍ ബോസും അവതാരക കോഡി പ്രോക്ടറും ചേര്‍ന്ന് കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്നതിനിടെയാണ് പശ്ചാത്തലത്തില്‍ അശ്ലീല ക്ലിപ്പ് പ്ലേ ചെയ്തത്. അബദ്ധം ശ്രദ്ധയില്‍പെട്ടതോടെ വീഡിയോ മാറ്റി റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു.

പിന്നീട് രാത്രി 11 മണിയുടെ വാര്‍ത്താ പരിപാടിയിലാണ് ചാനല്‍ മാപ്പ് പറഞ്ഞുത്. 'ക്രെം 2ല്‍ സംപ്രേഷണം ചെയ്ത ആറുമണിയുടെ വാര്‍ത്തയില്‍ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഷോയുടെ ആദ്യ ഭാഗത്ത് ഒരു അനുചിതമായ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ ജാഗ്രത പുലര്‍ത്തും'. ചാനല്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്പോക്കെയ്ന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി പേര്‍ പൊലീസുമായി ബന്ധപ്പെട്ടുവെന്നും അന്വേഷണവുമായി ചാനല്‍ അധികൃതര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it