'പൊരിവെയില്‍' തീയേറ്ററുകളിലേക്ക്

'കളിയച്ഛ'ന് ശേഷം ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പൊരിവെയില്‍' ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍.നാരായണന്‍ കാഞ്ഞങ്ങാട്, മോഹനന്‍ ചെറുകുന്നം, ശിബിരാജ്, ഉമേശ് സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര കോഴിക്കോട്, രമ്യരാഘവന്‍ എന്നിവരാണ് അഭിനയിക്കുന്നത്.എം.ജെ.രാധാകൃഷ്ണനാണ് ക്യാമറ. സംഗീതം ബിജിബാല്‍,ഗാനരചന: റഫീഖ് അഹമ്മദ്.'നമ്മുടെ വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്തു കയറ്റാതെ കാക്കാനുള്ള ചുമതല ഓര്‍മപ്പെടുത്തുന്നൊരു സിനിമ.തണലേ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടി വരുന്ന ജന്മങ്ങളുടെ പ്രതിനിധിയായ അപ്പുവിനെ ചുറ്റിപ്പറ്റിയാണ് കഥ. […]

'കളിയച്ഛ'ന് ശേഷം ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പൊരിവെയില്‍' ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍.
നാരായണന്‍ കാഞ്ഞങ്ങാട്, മോഹനന്‍ ചെറുകുന്നം, ശിബിരാജ്, ഉമേശ് സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര കോഴിക്കോട്, രമ്യരാഘവന്‍ എന്നിവരാണ് അഭിനയിക്കുന്നത്.
എം.ജെ.രാധാകൃഷ്ണനാണ് ക്യാമറ. സംഗീതം ബിജിബാല്‍,
ഗാനരചന: റഫീഖ് അഹമ്മദ്.
'നമ്മുടെ വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്തു കയറ്റാതെ കാക്കാനുള്ള ചുമതല ഓര്‍മപ്പെടുത്തുന്നൊരു സിനിമ.
തണലേ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടി വരുന്ന ജന്മങ്ങളുടെ പ്രതിനിധിയായ അപ്പുവിനെ ചുറ്റിപ്പറ്റിയാണ് കഥ. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ക്ക് വിശ്വസനീയമായ സത്യങ്ങള്‍ സാക്ഷ്യം പറയും. സാധാരണക്കാരന്റെ ജീവിതം സാധാരണക്കാര്‍ക്ക് വേണ്ടി ലളിതമായ ചലച്ചിത്ര ഭാഷയില്‍ പകര്‍ത്തിയ ചിത്രമാണ് പൊരിവെയിലെന്ന് സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it