കാസര്‍കോട്: കേരളം ആരു ഭരിക്കുമെന്ന് നാളെ വിധിയെഴുതും. രാവിലെ 7മുതല്‍ വൈകിട്ട് 7മണി വരെയാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലേക്കായി മത്സരിക്കുന്ന 957 സ്ഥാനാര്‍ത്ഥികളില്‍ ആരെ വിജയിപ്പിക്കണമെന്ന് കേരളത്തിലെ 2,74,46,042 വോട്ടര്‍മാര്‍ തീരുമാനിക്കും. കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലെ 1591 പോളിങ്ങ് ബൂത്തുകളിലേക്ക് വോട്ടിംഗ് യന്ത്രം അടക്കമുള്ള സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ നടന്നു.
മിക്ക പോളിങ്ങ് ബൂത്തുകളിലും വോട്ടെടുപ്പിനുള്ള സാമഗ്രികള്‍ എത്തിച്ചു കഴിഞ്ഞു. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ നടന്നത്.