ബന്തിയോട്: ഷിറിയ ബത്തേരിയില്‍ അനധികൃത മണല്‍കടത്തിനായി ഉണ്ടാക്കിയ കടവ് കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍, കുമ്പള എസ്.ഐ. എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് അനധികൃത മണല്‍ കടവ് തകര്‍ത്തത്. ഇവിടെ വ്യാപകമായി കൂട്ടിയിട്ട മണല്‍ ജെ.സി.ബി. ഉപയോഗിച്ച് കടലിലേക്ക് തള്ളി. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് വ്യാപകമായി മണല്‍ കടത്തുന്നുണ്ടെന്ന് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.