വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്തണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ഫര്‍സീന്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ശുപാര്‍ശ കലക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. കാപ്പ നിയമത്തിന്റെ പരിധിയില്‍ […]

കണ്ണൂര്‍: വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്തണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ഫര്‍സീന്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ശുപാര്‍ശ കലക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. കാപ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കാപ്പ ചുമത്താതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ഡിഐജി ഫര്‍സീന് നോട്ടീസ് നല്‍കി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫര്‍സീന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

Related Articles
Next Story
Share it