പുല്ലരിയുമ്പോഴും മാസ്‌ക്; നാരായണിയമ്മയ്ക്ക് പൊലീസിന്റെ ആദരം

കാഞ്ഞങ്ങാട്: പുല്ലരിയുമ്പോള്‍ മാസ്‌ക് ധരിച്ച് മാതൃകയായ വീട്ടമ്മയ്ക്ക് ബേഡകം പൊലീസിന്റെ ആദരം. ബേഡകത്തെ നാരായണി അമ്മയുടെ കോവിഡ് കാലത്തെ നല്ല കരുതലാണ് പൊലീസിന്റെ ആദരവിന് കാരണമായത്. കഴിഞ്ഞ ദിവസം റോഡരികില്‍ മാസ്‌ക് ധരിച്ച് പുല്ലരിയുന്ന നാരായണിയമ്മയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയന്‍ ശങ്കരന്‍പാടി ആയിരുന്നു വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വീഡിയോ കണ്ടാണ് അവര്‍ ചെയ്ത നല്ല കാര്യത്തിന് അവരെ പ്രോത്സാഹിപ്പിക്കണമെന്ന തോന്നല്‍ […]

കാഞ്ഞങ്ങാട്: പുല്ലരിയുമ്പോള്‍ മാസ്‌ക് ധരിച്ച് മാതൃകയായ വീട്ടമ്മയ്ക്ക് ബേഡകം പൊലീസിന്റെ ആദരം. ബേഡകത്തെ നാരായണി അമ്മയുടെ കോവിഡ് കാലത്തെ നല്ല കരുതലാണ് പൊലീസിന്റെ ആദരവിന് കാരണമായത്. കഴിഞ്ഞ ദിവസം റോഡരികില്‍ മാസ്‌ക് ധരിച്ച് പുല്ലരിയുന്ന നാരായണിയമ്മയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയന്‍ ശങ്കരന്‍പാടി ആയിരുന്നു വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വീഡിയോ കണ്ടാണ് അവര്‍ ചെയ്ത നല്ല കാര്യത്തിന് അവരെ പ്രോത്സാഹിപ്പിക്കണമെന്ന തോന്നല്‍ ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിനുണ്ടായത്. തുടര്‍ന്നാണ് വീട്ടിലെത്തി ആദരിക്കുവാന്‍ തീരുമാനിച്ചത്. ബേഡകം ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസും സംഘവും വീട്ടിലെത്തിയപ്പോള്‍ നാരായണിയമ്മയും വീട്ടുകാരും ആദ്യമൊന്നമ്പരന്നു. പിന്നീട് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ കൈകൂപ്പി തങ്ങള്‍ വന്ന കാര്യം പറഞ്ഞപ്പോഴാണ് പൊലീസിന്റെ മാനുഷിക മുഖം കണ്ട് നാരായണിയമ്മയ്ക്ക് മനസ്സ് നിറഞ്ഞത്.
ഉത്തംദാസിനൊപ്പം ജനമൈത്രി ബീറ്റ് പൊലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായര്‍, സുകുമാരന്‍ കാടകം, രാജേഷ് കരിപ്പാടകം, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഭാസ്‌ക്കരന്‍ ബേത്തൂര്‍പാറ എന്നിവരും നാരായണി അമ്മയെ അനുമോദിക്കാനെത്തിയിരുന്നു.
ഉത്തംദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. ജനമൈത്രി പൊലീസിന്റെ ഉപഹാരമായി മാസ്‌ക്കും ഗ്ലൗസും കിറ്റും നല്‍കി.

Related Articles
Next Story
Share it