കരിവെള്ളൂര്‍: കൊറോണക്ക് ശേഷം പേരു മാറ്റല്‍ മഹാമാരിയാണ് രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃതോദ്യാനം എന്നാക്കി മാറ്റിയത്. ഇത് ചിലരുടെ ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണ്.
ചരിത്ര നിഷേധമാണ്. രാഷ്ട്രം ഒരു മതത്തിനും പതിച്ച് നല്‍കിയിട്ടില്ലെന്ന് ഇവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ പത്താം വാര്‍ഷികാഘോഷം പത്താമുദയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ഭരണഘടന സാക്ഷരത കൈവരിക്കുന്നതില്‍ ഗ്രന്ഥാലയങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കരിവെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ എ.വി. രമണി, വി. ശ്രീവിദ്യ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം വൈക്കത്ത് നാരായണന്, പാഠശാല ഗ്രന്ഥാലയം സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ കൊടക്കാട് നാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് ചിലമ്പൊലി നാടന്‍ കല നാട്ടറിവ് പഠന കേന്ദ്രം അവതരിപ്പിച്ച പാട്ടും പറച്ചിലും ജിഷ കരിവെള്ളൂരിന്റെ ഏകപാത്ര നാടകം കവചം, പാഠശാല വനിതവേദിയുടെ തിരുവാതിര എന്നിവ അരങ്ങിലെത്തി.