മനോനില തെറ്റിയ മുംബൈ സ്വദേശിനിക്ക് വീടണയാന്‍ പിങ്ക് പൊലീസിന്റെ തുണ

കാഞ്ഞങ്ങാട്: മനോനില തെറ്റി മുംബൈയില്‍നിന്നും കാഞ്ഞങ്ങാട്ടെത്തിയ യുവതിക്ക് വീടണയാന്‍ പിങ്ക് പൊലീസ് തുണയായി. ബന്ധുക്കളെ കണ്ടെത്താനുള്ള പിങ്ക് പൊലീസിന്റെ രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവില്‍ ഇന്നു രാവിലെ ബന്ധുക്കളെത്തി യുവതിയെ മുംബൈയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാസം 19ന് രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് മുംബൈക്കാരി ചാന്‍ബി(35) ഏതോ ദീര്‍ഘദൂര ട്രെയിനില്‍ നിന്നും ഇറങ്ങിയത്. പുറത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തി മുബ്രയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ഇതില്‍ പന്തികേട് തോന്നിയ ഓട്ടോക്കാരും യാത്രക്കാരും വിവരം പിങ്ക് പൊലീസിലറിയിച്ചു. കയ്യില്‍ ആകെ 40 രൂപ മാത്രമാണുണ്ടായിരുന്നത്. […]

കാഞ്ഞങ്ങാട്: മനോനില തെറ്റി മുംബൈയില്‍നിന്നും കാഞ്ഞങ്ങാട്ടെത്തിയ യുവതിക്ക് വീടണയാന്‍ പിങ്ക് പൊലീസ് തുണയായി. ബന്ധുക്കളെ കണ്ടെത്താനുള്ള പിങ്ക് പൊലീസിന്റെ രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവില്‍ ഇന്നു രാവിലെ ബന്ധുക്കളെത്തി യുവതിയെ മുംബൈയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാസം 19ന് രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് മുംബൈക്കാരി ചാന്‍ബി(35) ഏതോ ദീര്‍ഘദൂര ട്രെയിനില്‍ നിന്നും ഇറങ്ങിയത്. പുറത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തി മുബ്രയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ഇതില്‍ പന്തികേട് തോന്നിയ ഓട്ടോക്കാരും യാത്രക്കാരും വിവരം പിങ്ക് പൊലീസിലറിയിച്ചു. കയ്യില്‍ ആകെ 40 രൂപ മാത്രമാണുണ്ടായിരുന്നത്. അതിനിടെയാണ് പിങ്ക് പൊലീസ് സ്ഥലത്തെത്തിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ. ഹേമലത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമ്യത, രേഷ്മ എന്നിവരാണ് റെയില്‍വേ സ്റ്റേഷനിലെത്തി യുവതിയെ കൂടെ കൊണ്ടുവരികയായിരുന്നു. പിന്നീട് പടന്നക്കാട്ടെ സ്‌നേഹാലയത്തില്‍ ഏല്‍പ്പിച്ചു. മുംബ്ര എന്നത് മുംബൈയിലെ ഒരു സ്ഥലമാണെന്ന് മനസ്സിലായതോടെ പിങ്ക് പൊലീസിലെ സി.പി.ഒ രമ്യത മുംബൈയിലുള്ള അടുത്ത ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ ഇതേ യുവതിയെയാണ് കാണാതായതെന്ന് വ്യക്തമായി. പിന്നീട് പൊലീസിനെയും കൊണ്ട് ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തുകയായിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലേക്ക് പിങ്ക് പോലീസ് ചാന്‍ബിയെ എത്തിച്ചു. ഡി.വൈ.എസ്.പി എ. സതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ യുവതിയെ ബന്ധുക്കള്‍ കൈമാറുകയായിരുന്നു.

Related Articles
Next Story
Share it