പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തില്‍ വരാന്‍ പാടില്ല, വന്നാല്‍ കേരളം കുരുതിക്കളമാകും; കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍

കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തിലെത്താന്‍ പാടില്ലെന്നും വന്നാല്‍ കേരളം കുരുതിക്കളമാകുമെന്നും കൊല്ലപ്പെട്ട കല്ല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍. ഡി.സി.സി പ്രസിഡണ്ട് കൂടിയായ സതീശന്‍ പാച്ചേനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തില്‍ പങ്കെടുത്താണ് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്ലാലിന്റെ സഹോദരി അമൃതയും പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ആദ്യമായിട്ടാണ് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ കൃപേഷിന്റേയും ശരദ്‌ലാലിന്റേയും സഹോദരിമാര്‍ പങ്കെടുക്കുന്നത്. 'എന്റെ അച്ഛന്‍ സി.പി.എം അനുഭാവിയായിരുന്നു. പിണറായി […]

കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തിലെത്താന്‍ പാടില്ലെന്നും വന്നാല്‍ കേരളം കുരുതിക്കളമാകുമെന്നും കൊല്ലപ്പെട്ട കല്ല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍. ഡി.സി.സി പ്രസിഡണ്ട് കൂടിയായ സതീശന്‍ പാച്ചേനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തില്‍ പങ്കെടുത്താണ് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്ലാലിന്റെ സഹോദരി അമൃതയും പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ആദ്യമായിട്ടാണ് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ കൃപേഷിന്റേയും ശരദ്‌ലാലിന്റേയും സഹോദരിമാര്‍ പങ്കെടുക്കുന്നത്.

'എന്റെ അച്ഛന്‍ സി.പി.എം അനുഭാവിയായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്റെ ചേട്ടന്‍ ത്രിവര്‍ണ പതാകയാണ് കൈയ്യില്‍ പിടിച്ചത്. അതുകൊണ്ടാണ് എന്റെ ജേഷ്ഠനെ അവര്‍ കൊലപ്പെടുത്തിയത്-നിറകണ്ണുകളോടെ കൃഷ്ണപ്രിയ പ്രതികരിച്ചു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെയുള്ള വിധിയെഴുത്താകണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നും ഇവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമെന്നും അമൃത പറഞ്ഞു. ഒരുപാട് പേരുടെ കണ്ണീര് വിണ മണ്ണാണിത്. അതിന് അറുതി വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണെന്നും ശരത്ലാലിന്റെ സഹോദരി വ്യക്തമാക്കി. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കടന്നപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സതീശന്‍ പാച്ചേനിയുമാണ് മത്സരിക്കുന്നത്.

Related Articles
Next Story
Share it