വിട്ള: വിട്ള പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് പിക്കപ്പ് വാന്‍ കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായത് 30 ലേറെ വാഹന മോഷണ കേസുകളില്‍ പ്രതിയായ മുഹമ്മദ് റംസാന് (25) അടക്കമുള്ള എട്ടുപേര്‍. തെക്കില്‍ ആടിയത്ത് മന്‍സിലിലെ മുഹമ്മദ് റംസാന് അടക്കമുള്ളവരാണ് പിടിയിലായത്. റംസാനെ കൂടാതെ ജുന്സിഫ്, നൗഫല്‍, ഹംസ, തബ്രീസ്, മുഹമ്മദ് ഹുസൈന്, ഹാരിസ്, അയൂബ് ഖാന് എന്നിവരെയാണ് വിട്ള പൊലീസ് കഴിഞ്ഞ ദിവസം മോഷ്ടിച്ച പിക്കപ്പ് വാനുമായി പിടികൂടിയത്. സെപ്തംബര്‍ 23ന് വിട്ള പൊലീസ് സ്റ്റേഷന് പരിധിയിലെ കുഡ്തമുഗരുവില് നിന്ന് മോഷ്ടിച്ച പിക്കപ്പ് വാനാണ് സംഘത്തില്‍ നിന്ന് കണ്ടെത്തിയത്. റംസാനെതിരെ കേരളം, കര്‍ണാടക, തമിഴ്നാട് തുടങ്ങിയയിടങ്ങളിലായി വാഹന കവര്‍ച്ചാ കേസുകളുണ്ട്. ജില്ലയില്‍ ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക തുടങ്ങിയയിടങ്ങളിലും കണ്ണൂര്‍ സിറ്റിയിലും കണ്ണപുരത്തും ഒട്ടേറെ കേസുകള്‍ റംസാനെതിരെയുണ്ട്.