കോവിഡ് വാക്‌സിന്‍: യുകെയ്ക്ക് പിന്നാലെ ഫൈസര്‍ വാക്‌സിന് ബഹ്‌റൈനിലും വിതരണാനുമതി, മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടത് വെല്ലുവിളി

മനാമ: യുകെയ്ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബഹ്‌റൈനും അനുമതി നല്‍കി. ഫൈസറിന്റെ കോവിഡ് വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്റൈന്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബഹ്റൈന്‍. അതേസമയം വാക്‌സിനുകള്‍ എങ്ങനെ വാങ്ങിയെന്നും എപ്പോള്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളോടും അധികൃതര്‍ പ്രതികരിച്ചില്ല. വിതരണ സമയവും ഡോസുകളുടെ അളവും ഉള്‍പ്പെടെ ബഹ്റൈനുമായുള്ള വില്‍പ്പന കരാറിന്റെ വിശദാംശങ്ങള്‍ രഹസ്യാത്മകമാണെന്ന് […]

മനാമ: യുകെയ്ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബഹ്‌റൈനും അനുമതി നല്‍കി. ഫൈസറിന്റെ കോവിഡ് വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്റൈന്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബഹ്റൈന്‍. അതേസമയം വാക്‌സിനുകള്‍ എങ്ങനെ വാങ്ങിയെന്നും എപ്പോള്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളോടും അധികൃതര്‍ പ്രതികരിച്ചില്ല.

വിതരണ സമയവും ഡോസുകളുടെ അളവും ഉള്‍പ്പെടെ ബഹ്റൈനുമായുള്ള വില്‍പ്പന കരാറിന്റെ വിശദാംശങ്ങള്‍ രഹസ്യാത്മകമാണെന്ന് ഫൈസറും വ്യക്തമാക്കി. വാക്സിന്‍ സൂക്ഷിക്കേണ്ട വ്യവസ്ഥകള്‍ ബഹ്റൈനിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് (മൈനസ് 94 ഡിഗ്രി ഫാരന്‍ഹീറ്റ്) തീവ്ര തണുത്ത താപനിലയില്‍ സൂക്ഷിക്കുകയും കയറ്റി അയയ്ക്കുകയും വേണം. വേനല്‍കാലത്ത് ഉയര്‍ന്ന ആര്‍ദ്രതയോടെ 40 ഡിഗ്രി സെല്‍ഷ്യസ് (104 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ ചൂട് ഉള്ള രാജ്യമാണ് ബഹ്‌റൈന്‍.

വാക്സിനുകള്‍ എത്തിക്കാന്‍ ബഹ്റൈന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് എയര്‍ ഉണ്ട്. അടുത്തുള്ള യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍, തീവ്ര തണുത്ത താപനിലയില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതായി ദുബായ് ആസ്ഥാനമായുള്ള ദീര്‍ഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ തന്നെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന് ഫൈസര്‍ അറിയിച്ചിരുന്നു. കൂടാതെ വാക്‌സിന്‍ പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Pfizer vaccine: Bahrain now 2nd nation to grant emergency use authorisation

Related Articles
Next Story
Share it