ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി അര്‍ജന്റീന

ബ്വേനസ് ഐറിസ്: ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇതുസംബന്ധിച്ച കരട് ബില്ലിന് പാര്‍ലമെന്റ് അധോസഭ അംഗീകാരം നല്‍കി. ബില്‍ നിയമമായാല്‍ 14 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സാധിപ്പിക്കും. വെള്ളിയാഴ്ച രാവിലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച കരട് ബില്‍ 117നെതിരെ 131 വോട്ടുകള്‍ക്കാണ് പാസായത്. ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഇനി സെനറ്റിന്റെ കൂടി അംഗീകാരം കിട്ടിയാലെ ബില്‍ പാസാകുകയുള്ളൂയ സെനറ്റില്‍ ശക്തമായ മത്സരം നടന്നേക്കും. 2018ലും സമാന […]

ബ്വേനസ് ഐറിസ്: ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇതുസംബന്ധിച്ച കരട് ബില്ലിന് പാര്‍ലമെന്റ് അധോസഭ അംഗീകാരം നല്‍കി. ബില്‍ നിയമമായാല്‍ 14 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സാധിപ്പിക്കും. വെള്ളിയാഴ്ച രാവിലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച കരട് ബില്‍ 117നെതിരെ 131 വോട്ടുകള്‍ക്കാണ് പാസായത്. ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

ഇനി സെനറ്റിന്റെ കൂടി അംഗീകാരം കിട്ടിയാലെ ബില്‍ പാസാകുകയുള്ളൂയ സെനറ്റില്‍ ശക്തമായ മത്സരം നടന്നേക്കും. 2018ലും സമാന ബില്‍ സെനറ്റിന്റെ പരിഗണനക്ക് വന്നിരുന്നെങ്കിലും പാസായിരുന്നില്ല. അതേസമയം, വ്യാഴാഴ്ച രാത്രി മുഴുവന്‍ ബില്‍ അനുകൂലികള്‍ പച്ച മുഖംമൂടി ധരിച്ച് പാര്‍ലമെന്റിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് തെരുവില്‍ ഒത്തുകൂടിയിരുന്നു. എതിര്ക്കുന്നവര്‍ ഇളംനീല നിറമുള്ള തട്ടം തലയില്‍ അണിഞ്ഞാണ് നഗരത്തില് പ്രതിഷേധം സംഘടിപ്പിച്ചത്.

Related Articles
Next Story
Share it