തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാ തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സിനിമാ, സീരിയില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. കച്ചവടക്കാര്‍ നിര്‍ബന്ധമായും രണ്ട് മാസ്കുകള്‍ ധരിക്കാനും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പച്ചക്കറി, മത്സ്യം എന്നിവയടക്കം വില്‍ക്കുന്ന കച്ചവടക്കാര്‍ രണ്ട് മാസ്കും കൈയ്യുറയും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജന്‍ വാര് റൂമുകള്‍ സജ്ജീകരിക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത പരിപാടികള്‍ മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വ്യാഴാഴ്ച 38,000ലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. അതിനിടെ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുകയാണ്.