പി.ഡി.പി.: മഞ്ചേശ്വരത്ത് സുബൈര്‍, ചെങ്കളയില്‍ ഷാഫി സുഹ്‌രി, പുത്തിഗെയില്‍ ഗോപി സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഡിവിഷനില്‍ പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് മത്സരിക്കും. ജില്ലാ കലക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നിരവധി പി.ഡി.പി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. പുത്തിഗെ ഡിവിഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപി കുതിരക്കല്‍, ദേലംപാടി ഡിവിഷനില്‍ ആബിദ് മഞ്ഞംപാറ, ചെങ്കള ഡിവിഷനില്‍ പി.ഡി.പി ജില്ലാ ജോയിന്റ്ഷാഫി സുഹ്‌രി പടുപ്പ്, പിലിക്കോട് ഡിവിഷനില്‍ അമ്മൂ ഏലിയാസ് അമര്‍ എന്നീ പി.ഡി.പി. നേതാക്കളാണ് ജില്ലാ […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഡിവിഷനില്‍ പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് മത്സരിക്കും. ജില്ലാ കലക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നിരവധി പി.ഡി.പി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
പുത്തിഗെ ഡിവിഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപി കുതിരക്കല്‍, ദേലംപാടി ഡിവിഷനില്‍ ആബിദ് മഞ്ഞംപാറ, ചെങ്കള ഡിവിഷനില്‍ പി.ഡി.പി ജില്ലാ ജോയിന്റ്ഷാഫി സുഹ്‌രി പടുപ്പ്, പിലിക്കോട് ഡിവിഷനില്‍ അമ്മൂ ഏലിയാസ് അമര്‍ എന്നീ പി.ഡി.പി. നേതാക്കളാണ് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും പി.ഡി.പി.യുടെ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.
പത്രിക സമര്‍പ്പിക്കുമ്പോള്‍ നേതാക്കളായ ഷാഫി ഹാജി അഡൂര്‍, അബ്ദുറഹ്മാന്‍ പുത്തിഗെ, കെ.പി. മുഹമ്മദ് ഉപ്പള, യൂനുസ് തളങ്കര, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഇബ്രാഹിം കോളിയടുക്കം, ആബിദ് മഞ്ഞംപാറ, ഹസൈനാര്‍ ബെണ്ടിച്ചാല്‍, ജാഫര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Related Articles
Next Story
Share it