കൊച്ചി: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജും ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രം നവാഗതനായ അഫ്സല് അബ്ദുല്‍ ലത്തീഫ് ആണ് സംവിധാനം ചെയ്യുന്നത്.
വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്, ഗ്രേസ് ആന്റണി, രഞ്ജിത മേനോന് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറും.
ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ജയേഷ് മോഹന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കും. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പാണ്. കല – ആഷിക്. എസ്, വസ്ത്രലങ്കാരം – ശരണ്യ ജീബു, എഡിറ്റ്-സംഗീത് പ്രതാപ്, മേക്കപ്പ്-സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി-കണ്ണന് എസ് ഉള്ളൂര്‍, സ്റ്റില്‍-സിബി ചീരന്‍, പി ആര് ഒ – എ സ് ദിനേശ്, ആതിര ദില്‍ജിത്ത്. സൗണ്ട് മിക്സ് – വിഷ്ണു സുജാതന്‍, പരസ്യ കല യെല്ലോ ടൂത്ത്.