പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊന്നു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. പിലാത്തറ യു.പി സ്‌കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്ന രാജ്കുമാര്‍(38) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സേലം സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ ശങ്കറി(54)നെ പരിയാരം സി.ഐ കെ.വി ബാബു കസ്റ്റഡിയിലെടുത്തു. വാടക ക്വാട്ടേഴ്‌സില്‍ അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന ഇരുവരും മദ്യലഹരിയില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ രാജ്കുമാറിനെ ശങ്കര്‍ കഠാര കൊണ്ട് കുത്തുകയായിരുന്നു. ബഹളം […]

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. പിലാത്തറ യു.പി സ്‌കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്ന രാജ്കുമാര്‍(38) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സേലം സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ ശങ്കറി(54)നെ പരിയാരം സി.ഐ കെ.വി ബാബു കസ്റ്റഡിയിലെടുത്തു. വാടക ക്വാട്ടേഴ്‌സില്‍ അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന ഇരുവരും മദ്യലഹരിയില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ രാജ്കുമാറിനെ ശങ്കര്‍ കഠാര കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന രാജ്കുമാറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles
Next Story
Share it