അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ നിര്‍മിച്ചുനല്‍കണമെന്ന് പാക് സര്‍ക്കാരിനോട് സുപ്രീം കോടതി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ നിര്‍മിച്ചുനല്‍കണമെന്ന് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഉടന്‍ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. പുനരുദ്ധാരണത്തിന് വേണ്ട സമയപരിധി നിശ്ചയിച്ച് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപോര്‍ട്ടിനു പിന്നാലെയാണ് പാക് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു സംഘം അഗ്‌നിക്കിരയാക്കിയത്. […]

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ നിര്‍മിച്ചുനല്‍കണമെന്ന് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഉടന്‍ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. പുനരുദ്ധാരണത്തിന് വേണ്ട സമയപരിധി നിശ്ചയിച്ച് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപോര്‍ട്ടിനു പിന്നാലെയാണ് പാക് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു സംഘം അഗ്‌നിക്കിരയാക്കിയത്. 1920ലെ ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രം തകര്‍ത്തത്. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുന്നത്. 1997ലും ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം പുനരുദ്ധരിച്ച ക്ഷേത്രമാണ് വീണ്ടും അഗ്നിക്കിരയാക്കിയത്.

കഴിഞ്ഞ മാസം ക്ഷേത്രം പുനരുദ്ധാരണം നടത്തുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

Related Articles
Next Story
Share it