ഹൃദയാദരത്തിന് പത്മശ്രീ അലി മണിക്ഫാനും കോഴിക്കോട് നാരായണന്‍ നായരുമെത്തി; കാസര്‍കോടിന് ഹൃദയാനന്ദം

കാസര്‍കോട്: പാണ്ഡിത്യ ശോഭ കൊണ്ട് രാജ്യത്തെ വിസ്മയിപ്പിച്ച പത്മശ്രീ ഡോ. അലി മണിക്ഫാനും അഭിനയ മികവിന്റെ അമ്പതാണ്ട് പിന്നിട്ട നടന്‍ കോഴിക്കോട് നാരായണന്‍ നായരും കാസര്‍കോട്ട് ഒരേ വേദിയില്‍. ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റും മെഡോസ് മീഡിയയും ചേര്‍ന്ന് സംഘടിപ്പിച്ച 'ആദരം, ഹൃദയാദരം' പരിപാടിയാണ് രണ്ട് അതുല്യ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. അടുക്കത്ത്ബയലിലെ ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു പരിപാടി. ഭാരതീയനായി ജനിച്ചതില്‍ അഭിമാനം കൊള്ളുകയും രാജ്യ സ്‌നേഹം എല്ലാവരുടെയും ഹൃദയ വികാരമായി മാറുകയും വേണമെന്ന് […]

കാസര്‍കോട്: പാണ്ഡിത്യ ശോഭ കൊണ്ട് രാജ്യത്തെ വിസ്മയിപ്പിച്ച പത്മശ്രീ ഡോ. അലി മണിക്ഫാനും അഭിനയ മികവിന്റെ അമ്പതാണ്ട് പിന്നിട്ട നടന്‍ കോഴിക്കോട് നാരായണന്‍ നായരും കാസര്‍കോട്ട് ഒരേ വേദിയില്‍. ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റും മെഡോസ് മീഡിയയും ചേര്‍ന്ന് സംഘടിപ്പിച്ച 'ആദരം, ഹൃദയാദരം' പരിപാടിയാണ് രണ്ട് അതുല്യ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. അടുക്കത്ത്ബയലിലെ ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു പരിപാടി.

ഭാരതീയനായി ജനിച്ചതില്‍ അഭിമാനം കൊള്ളുകയും രാജ്യ സ്‌നേഹം എല്ലാവരുടെയും ഹൃദയ വികാരമായി മാറുകയും വേണമെന്ന് ഡോ. അലി മണിക്ഫാന്‍ പറഞ്ഞു. സേവനം കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോടുമായുള്ള തന്റെ ബന്ധം പങ്കുവെച്ച അലി മണിക്ഫാന്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ നടത്തിയ പര്യടനത്തെ കുറിച്ചുള്ള ഓര്‍മ്മകളും അയവിറക്കി.

സേവനത്തിലൂടെ മറ്റുള്ളവര്‍ക്ക് തണല്‍ പകരാന്‍ കഴിയുന്നത് മഹത്തരമായ കാര്യമാണെന്ന് നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ പറഞ്ഞു. സേവനം ജീവിതചര്യ ആക്കിയവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ഇത്രയും പേര്‍ ഉണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും കാസര്‍കോടിന്റെ ഈ നന്മയില്‍ഏറെ ആഹ്ലാദിക്കുന്നുവെന്നും തിങ്ങി നിറഞ്ഞ സദസിനെ നോക്കി അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മേഖലകള്‍ സന്ദര്‍ശിക്കുമ്പോഴുണ്ടായ കണ്ണീരണിയിക്കുന്ന അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

യു.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു. പരിപാടിയെ കുറിച്ച് റഫീഖ് ചൗക്കിയും ചാരിറ്റബിള്‍ സൊസൈറ്റിയെ കുറിച്ച് കൃഷ്ണന്‍ പത്തനാത്തും സംസാരിച്ചു. ഡോ. അലി മണിക്ഫാനെ യു.കെ. യൂസഫും കോഴിക്കോട് നാരായണന്‍ നായരെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. കൃഷ്ണ കുമാര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ കവി പി.എസ്. ഹമീദ്(ഇശല്‍ശ്രീ), ചട്ടഞ്ചാല്‍ അബ്ദുല്‍ റഹ്‌മാന്‍ ജാസ്മിന്‍(ജലശ്രീ), മൂസാ ഷരീഫ്(ചാമ്പ്യന്‍ശ്രീ), കാസര്‍കോട് ചിന്ന(അഭിനയശ്രീ), ഉമേശ് എം. സാലിയന്‍(സാംസ്‌കാരികശ്രീ), മുജീബ് റഹ്‌മാന്‍(വിജയശ്രീ), സുലേഖ മാഹിന്‍(മഹിളാ ശ്രീ), വി.അബ്ദുല്‍ സലാം(പ്രവര്‍ത്തന ശ്രീ) എന്നിവര്‍ അലിമണിക്ഫാനില്‍ നിന്നും നാരായണന്‍ നായരില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. സായിറാം ഗോപാല കൃഷ്ണ ഭട്ട്(ദാനശ്രീ), റഹ്‌മാന്‍ തായലങ്ങാടി(അക്ഷരശ്രീ), ഡോ. എം.കെ. കുമ്പള(ഭിഷഗ്വര ശ്രീ), മുഹമ്മദ് അസ്ഹറുദ്ദീന്‍(കായികശ്രീ), ഉസ്മാന്‍ അഹ്‌മദ്(പ്രചോദനശ്രീ)എന്നിവര്‍ക്കുള്ള പുരസ്‌കാരവും കൈമാറി. സാറാ സിറാജ്, മറിയം റിദ എന്നിവരെ അനുമോദിച്ചു. ടി.എ. ഷാഫി സംസാരിച്ചു. മുജീബ് അഹ്‌മദ്, കെ.എസ്. അന്‍വര്‍ സാദത്ത്, എം.എ. ഷാഫി, അഷ്‌റഫ് ബെദിര, അമീര്‍ പള്ളിയാന്‍, നാസര്‍ മൊഗ്രാല്‍, ഫാറൂഖ് കാസ്മി, നിസാര്‍ പെര്‍വാഡ്, ഷാഫി നാലപ്പാട്, എരിയാല്‍ ഷരീഫ്, എരിയാല്‍ അബ്ദുല്ല, ബി.എസ്. സൈനുദ്ദീന്‍, ജ്യോതി പ്രസാദ്, ആയിഷത്ത് താഹിറ, സി.എല്‍. ഹമീദ്, സറഫുന്നിസ, ശിഫാനി മുജീബ്, അബ്ദുല്ല ഖന്ന, അബ്ദുല്ല പടിഞ്ഞാര്‍, എം.ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് കാവില്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it