കാഞ്ഞങ്ങാട്: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അജാനൂര്‍ കൊളവയലിലെ പി. പി കുഞ്ഞബ്ദുല്ല (65) അന്തരിച്ചു. കോവിഡ് ബാധിച്ചിരുന്നു. ദീര്‍ഘകാലം അബുദാബിയില്‍ പ്രവാസിയായിരുന്നു. അബുദാബിയില്‍ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ചന്ദ്രിക അബുദാബി ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട്ടെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായി. സുപ്രഭാതം കാഞ്ഞങ്ങാട് ലേഖകന്‍, അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്, കനിവ് കൊളവയല്‍ കുട്ടായ്മ പ്രവര്ത്തകന്, അജാനൂര്‍ ക്രസന്റ് സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്, കാഞ്ഞങ്ങാട് യത്തീംഖാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം, വ്യാപാരി വ്യവസായ ഏ കോപന സമിതി കൊളവയല്‍ യൂണിറ്റ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് പ്രൈവറ്റ് വെഹിക്കള്‍ യൂസേഴ്സ് ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, അജാനൂര്‍ ഫിഷറീസ് ഗവ. യു.പി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡണ്ട്, അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കള്‍: ആയിഷത്ത് ഫര്‍സാന (സര്‍സയ്യിദ് കോളേജ് യൂനിയന്‍ മുന്‍ ചെയര്‍പേഴ്സണ്‍), ഷക്കീല ബദറുദ്ധീന്‍ (അജാനൂര്‍ പഞ്ചായത്ത്് അഞ്ചാം വാര്‍ഡ് അംഗം), നബീല്‍ അഹമ്മദ് (യു.എ.ഇ), ഹാഷിം അബ്ദുല്ല, ഷമീം അഹമ്മദ്, മരുമക്കള്‍: അന്സറുദ്ധീന്, ബദറുദ്ധീന്‍, ഫഹദലി, മഹനൂറ. സഹോദരങ്ങള്‍: പി.പി നസീമ ടീച്ചര്‍ (വനിത ലീഗ് ജില്ലാ പ്രസിഡണ്ട്, അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), പി.പി നാസര്‍, പി.പി ബഷീര്‍, പി.പി. സലാം, പി.പി മറിയം, പി.പി. സഫിയ, പി.പി മൈമൂന, പി.പി നഫീസ, പി.പി ഫൗസിയ.