ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും; ഈ മാസം പരീക്ഷണം ആരംഭിക്കും

ലണ്ടന്‍: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും. ഈ മാസം തന്നെ പരീക്ഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന. ഓക്സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ ആണ് കുട്ടികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ഏഴിനും 17നും ഇടയില്‍ പ്രായമുള്ളരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. കുട്ടികളില്‍ വാക്സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലശാല പ്രസ്താവനയില്‍ പറഞ്ഞു. 300 വോളന്റിയര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പറഞ്ഞു. വാക്സിന്റെ സുരക്ഷയും രോഗ പ്രതിരോധ ശേഷിയുമാണ് പഠന വിധേയമാക്കുക. നേരത്തെ […]

ലണ്ടന്‍: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും. ഈ മാസം തന്നെ പരീക്ഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന. ഓക്സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ ആണ് കുട്ടികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ഏഴിനും 17നും ഇടയില്‍ പ്രായമുള്ളരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. കുട്ടികളില്‍ വാക്സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലശാല പ്രസ്താവനയില്‍ പറഞ്ഞു.

300 വോളന്റിയര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പറഞ്ഞു. വാക്സിന്റെ സുരക്ഷയും രോഗ പ്രതിരോധ ശേഷിയുമാണ് പഠന വിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയിലും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു.

Related Articles
Next Story
Share it