ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

ലോസ്ആഞ്ചലസ്: കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അതിമനോഹരമായ അഭിയനമികവിന് വില്‍ സ്മിത്തിന് മികച്ച നടനുള്ള 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരം. ജെസീക്ക ചസ്‌റ്റൈന്‍ ആണ് മികച്ച നടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജെസീക്കക്ക് പുരസ്‌കാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജെയ്ന്‍ കാംപിയോണും തിരഞ്ഞെടുക്കപ്പെട്ടു. കോഡയാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ട്രോയ് കോട്‌സറും […]

ലോസ്ആഞ്ചലസ്: കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അതിമനോഹരമായ അഭിയനമികവിന് വില്‍ സ്മിത്തിന് മികച്ച നടനുള്ള 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരം. ജെസീക്ക ചസ്‌റ്റൈന്‍ ആണ് മികച്ച നടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജെസീക്കക്ക് പുരസ്‌കാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജെയ്ന്‍ കാംപിയോണും തിരഞ്ഞെടുക്കപ്പെട്ടു. കോഡയാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ട്രോയ് കോട്‌സറും നേടി. ബധിര കുടുംബത്തിന്റെ ഹൃദയ സ്പര്‍ശിയായ കഥയാണ് കോഡ പ്രേക്ഷകരോട് പറയുന്നത്. മികച്ച സഹനടി അരിയാന ഡബോസ് ആണ്. ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൂടിയാണ് അരിയാനോ. എന്‍കാന്റോ ആണ് മികച്ച അനിമേഷന്‍ ചിത്രം. ഓസ്‌കര്‍ നേട്ടത്തില്‍ ഡ്യൂണ്‍ ആണ് മുന്നില്‍ നില്‍ക്കുന്ന ചിത്രം. ആറ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‌കറുകള്‍ ലഭിച്ചത്. അതേസമയം ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റിങ് വിത്ത് ഫയറിന് പുരസ്‌കാരമില്ല.

Related Articles
Next Story
Share it