ഓസ്‌കാര്‍: 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രം; ബ്രെന്‍ഡന്‍ നടന്‍, മിഷേല്‍ യോ നടി
ലോസ്ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' നേടി. മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ ('ദ വെയ്ല്‍'), മികച്ച നടിയായി മിഷേല്‍ യോ ('എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്') എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.11 നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിന് പുറമെ മികച്ച നടിക്കും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച അവലംബിത […]

ലോസ്ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' നേടി. മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ ('ദ വെയ്ല്‍'), മികച്ച നടിയായി മിഷേല്‍ യോ ('എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്') എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
11 നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിന് പുറമെ മികച്ച നടിക്കും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് 'വുമണ്‍ ടോക്കിംഗി'ലൂടെ സാറാ പോളി നേടി.
അവാര്‍ഡുകള്‍ ഒറ്റ നോട്ടത്തില്‍: മികച്ച ആനിമേഷന്‍ ചിത്രം: ഗില്ലെര്‍മോ ഡെല്‍ ടോറോസ്സ് പിനാക്കിയോ, മികച്ച സഹ നടന്‍: കെ. ഹുയ് ക്വാന്‍ (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്), മികച്ച സഹ നടി: ജാമി ലീ കര്‍ട്ടിസ് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്), മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ സിനിമ: നവോമി, മികച്ച ഹ്രസ്വ ചിത്രം: എന്‍ ഐറീഷ് ഗുഡ് ബൈ, മികച്ച ഛായാഗ്രാഹകന്‍: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്), മികച്ച മേക്കപ്പ്, ഹെയര്‍ സ്‌റ്റൈല്‍- ദ വെയ്ല്‍, മികച്ച വസ്ത്രാലങ്കാരം: റുത്ത് കാര്‍ടെര്‍ (ബ്ലാക്ക്: വഗാണ്ട ഫോര്‍ എവര്‍), മികച്ച വിദേശ ചിത്രം: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്, മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഫിലിം: ദ എലിഫന്റ് വിസ്പറേഴ്‌സ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്, മികച്ച പശ്ചാത്തല സംഗീതം: വോക്കര്‍ ബെര്‍ടെല്‍മാന്‍ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്), മികച്ച വിഷ്വല്‍ എഫക്റ്റ്‌സ്: അവതാര്‍: വേ ഓഫ് വാട്ടര്‍, മികച്ച അവലംബിത തിരക്കഥ: സാറ പോളി (വുമണ്‍ ടോക്കിംഗ്), സൗണ്ട് ഡിസൈന്‍: ടോപ് ഗണ്‍: മാവെറിക്ക്.