ഓസ്‌കര്‍ പുരസ്‌കാരം: മികച്ച നടന്‍ ആന്റണി ഹോപ്കിന്‍സ്, മികച്ച നടി ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ്

ലോസ് ആഞ്ചലസ്: ആന്റണി ഹോപ്കിന്‍സ് മികച്ച നടനും ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിക്കുമുള്ള ഓസ്‌കര്‍ പരുസ്‌കാരം. ദി ഫാദര്‍ എന്ന സിനിമയിലെ അഭിനയമാണ് ആന്റണിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഡിമെന്‍ഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. നൊമാഡ് ലാന്‍ഡ് ചിത്രത്തിലെ അഭിനയമാണ് ഫ്രാന്‍സസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഡ്രാമ ചിത്രം നൊമാഡ്‌ലാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. ഓസ്‌കര്‍ വേദിയില്‍ ഏഷ്യന്‍ വനിതകള്‍ കൂടുതല്‍ […]

ലോസ് ആഞ്ചലസ്: ആന്റണി ഹോപ്കിന്‍സ് മികച്ച നടനും ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിക്കുമുള്ള ഓസ്‌കര്‍ പരുസ്‌കാരം. ദി ഫാദര്‍ എന്ന സിനിമയിലെ അഭിനയമാണ് ആന്റണിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഡിമെന്‍ഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. നൊമാഡ് ലാന്‍ഡ് ചിത്രത്തിലെ അഭിനയമാണ് ഫ്രാന്‍സസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണം.
മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഡ്രാമ ചിത്രം നൊമാഡ്‌ലാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. ഓസ്‌കര്‍ വേദിയില്‍ ഏഷ്യന്‍ വനിതകള്‍ കൂടുതല്‍ അംഗീകാരങ്ങള്‍ നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി)കരസ്ഥമാക്കി. മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിന് ക്ളോയി ഷാവോ അര്‍ഹയായി. ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട 'നൊമാദ്‌ലാന്‍ഡ്' എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്. മണ്‍മറഞ്ഞുപോയ പ്രതിഭകള്‍ക്ക് ഓസ്‌കര്‍ അക്കാദമി ആദരമര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നും ഭാനു അത്തയ്യയ്ക്കും ഇര്‍ഫാന്‍ ഖാനും ആദരമര്‍പ്പിച്ചു.

Related Articles
Next Story
Share it