സംഘടനകള്‍ ഭരണ നേതൃത്വത്തിനൊപ്പം കൈകോര്‍ത്ത് പിടിക്കണം-നഗരസഭാ ചെയര്‍മാന്‍
കാസര്‍കോട്: നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു. കല്ലുവളപ്പില്‍ ഹോളിഡെ ഇന്നില്‍ നടന്ന ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് സി.കെ അജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ഇന്ത്യാ മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. എ.വി. വാമനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല […]

കാസര്‍കോട്: നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു.
കല്ലുവളപ്പില്‍ ഹോളിഡെ ഇന്നില്‍ നടന്ന ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് സി.കെ അജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു.
ജെ.സി.ഐ ഇന്ത്യാ മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. എ.വി. വാമനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല അധ്യക്ഷന്‍ വി.കെ. സജിത്ത്കുമാര്‍, ഉപാധ്യക്ഷന്‍ ജോവിന്‍ ബാബു, ജെ.സി.ഐ കാസര്‍കോട് മുന്‍ അധ്യക്ഷന്‍ ഉമറുല്‍ ഫാറൂഖ് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.വി അഭിലാഷ് സ്വാഗതവും സെക്രട്ടറി സഫ്‌വാന്‍ ചെടേക്കാല്‍ നന്ദിയും പറഞ്ഞു. പുതിയ പ്രസിഡണ്ടായി റംസാദ് അബ്ദുല്ല സ്ഥാനമേറ്റെടുത്തു. പുതുവത്സരാഘോഷവും നടന്നു.