കാസര്‍കോട്: വാഹനാപകടത്തില്‍ ലോട്ടറി വില്‍പ്പന സ്ഥാപന മാനേജര്‍ മരിച്ച സംഭവത്തില്‍ 33,07,100 രൂപ നഷ്ടപരിഹാരം നല്കുവാന് കോടതി ഉത്തരവ്. കാസര്‍കോട്ടെ മധു ലോട്ടറി സ്റ്റാള്‍ മാനേജരായിരുന്ന പരവനടുക്കം കാവുങ്കാല്‍ വീട്ടില്‍ പി. ഗോപകുമാറാണ് മരിച്ചത്. 2017 ഒക്ടോബര്‍ 22ന് ചെമ്മനാട് വച്ചാണ് അപകടം. ഗോപകുമാര്‍ സഞ്ചരിച്ച ബൈക്കും കാറുമാണിടിച്ചത്. അപകടത്തില്‍ മരിച്ച ഗോപകുമാറിന്റെ ഭാര്യ ശ്രീലതയാണ് കേസ് ഫയല്‍ ചെയ്തത്. എം.എ. സി.ടി അധിക ചുമതല വഹിക്കുന്ന കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജ് ടി.കെ. നിര്‍മ്മലയാണ് വിധി പറഞ്ഞത്. പരാതി തിയതി മുതല്‍ ഒമ്പത് ശതമാനം പലിശയും കോടതി ചെലവും വിധിയില്‍ ഉള്‍പ്പെടും.
പരാതിക്കാര്‍ക്ക് വേണ്ടി കാസര്‍കോട് ബാറിലെ അഭിഭാഷകരായ കെ. ബാബു ചന്ദ്രന്, ശ്രീജിത്ത് മാടക്കല്ല് എന്നിവരാണ് ഹാജരായത്.