പ്രിയ വര്‍ഗീസിന് നീലേശ്വരം കാമ്പസില്‍ നിയമനം നല്‍കി ഉത്തരവ്
കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്ന് അറിയിച്ചാണ് നിയമന ഉത്തരവ്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ്. അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യു.ജി.സിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍.എസ്.എസ് […]

കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്ന് അറിയിച്ചാണ് നിയമന ഉത്തരവ്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ്. അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യു.ജി.സിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍.എസ്.എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം.