നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചത്- എ.എന്‍ ഷംസീര്‍
കണ്ണൂര്‍: സ്പീക്കര്‍ പദവിയേറ്റെടുക്കാനിരിക്കെ പ്രതിപക്ഷത്തിന് പ്രശംസയുമായി നിയുക്ത സ്പീക്കറും തലശ്ശേരി എംഎല്‍എയുമായ എ.എന്‍.ഷംസീര്‍. ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷംസീര്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ച പ്രകടനമാണ് സഭയ്ക്ക് അകത്ത് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഭരണപക്ഷത്തിനായി മുന്‍നിരയില്‍ പോരാടിയ ആളാണെങ്കിലും തന്നോട് ഇടപെടുമ്പോള്‍ സമാജികര്‍ക്ക് ആ മുന്‍വിധി വേണ്ടെന്ന് പറയുന്ന ഷംസീര്‍ രാഷ്ട്രീയചായ്വ് കാണിക്കാതെ താന്‍ സഭയെ നയിക്കുമെന്നും വ്യക്തമാക്കി.സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി […]

കണ്ണൂര്‍: സ്പീക്കര്‍ പദവിയേറ്റെടുക്കാനിരിക്കെ പ്രതിപക്ഷത്തിന് പ്രശംസയുമായി നിയുക്ത സ്പീക്കറും തലശ്ശേരി എംഎല്‍എയുമായ എ.എന്‍.ഷംസീര്‍. ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷംസീര്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ച പ്രകടനമാണ് സഭയ്ക്ക് അകത്ത് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഭരണപക്ഷത്തിനായി മുന്‍നിരയില്‍ പോരാടിയ ആളാണെങ്കിലും തന്നോട് ഇടപെടുമ്പോള്‍ സമാജികര്‍ക്ക് ആ മുന്‍വിധി വേണ്ടെന്ന് പറയുന്ന ഷംസീര്‍ രാഷ്ട്രീയചായ്വ് കാണിക്കാതെ താന്‍ സഭയെ നയിക്കുമെന്നും വ്യക്തമാക്കി.
സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും അഭിമുഖത്തില്‍ ഷംസീര്‍ മനസ്സ് തുറന്നു. കോടിയേരി എനിക്ക് പിതൃതുല്യനായ വ്യക്തിയാണ്. ഒരു മകനെ പോലെ കോടിയേരി എന്നെ കൂടെ നിര്‍ത്തി. തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടു പോയി. എന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് തന്നെ കോടിയേരിയാണ്-ഷംസീര്‍ പറഞ്ഞു. അതേസമയം തനിക്ക് നേരെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലും ഷംസീര്‍ പ്രതികരിക്കുന്നുണ്ട്. ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും ഭാര്യയുടെ നിയമനം ചിലര്‍ വിവാദമാക്കിയെന്ന് പറഞ്ഞ ഷംസീര്‍ സിപിഎം നേതാക്കള്‍ വിദ്യാഭ്യാസം ഇല്ലാത്തവരെ കല്യാണം കഴിക്കണോ എന്നും ചോദിക്കുന്നു. രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് ഇന്ന് വിശ്വസിക്കാനാവുക സിപിഎമ്മിനെ മാത്രമാണെന്നും മതനേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ ഇടനിലക്കാരില്ലാതെ കാണാന്‍ സാധിക്കുമെന്ന അവസ്ഥ നിലവിലുണ്ടെന്നും ഷംസീര്‍ പറയുന്നു. സമസ്ത പറഞ്ഞപ്പോള്‍ വഖഫ് ബില്ല് റദ്ദാക്കിയത് ഉദാഹരണമാണെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.