ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 'ഓപ്പറേഷന്‍ അജയ്'; ആദ്യ വിമാനം പുറപ്പെട്ടു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവര്‍ സ്റ്റേഷന്‍ അടച്ചു പൂട്ടി. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.യുദ്ധം കൂടുതല്‍ രൂക്ഷമായതോടെ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ ദൗത്യമായി ഇന്ത്യ 'ഓപ്പറേഷന്‍ അജയ്' പ്രഖാപിച്ചു. ഇതിന്റെ ഭാഗമായി ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ഇസ്രയേലില്‍ […]

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവര്‍ സ്റ്റേഷന്‍ അടച്ചു പൂട്ടി. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.
യുദ്ധം കൂടുതല്‍ രൂക്ഷമായതോടെ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ ദൗത്യമായി ഇന്ത്യ 'ഓപ്പറേഷന്‍ അജയ്' പ്രഖാപിച്ചു. ഇതിന്റെ ഭാഗമായി ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്നും ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.
അതിനിടെ ഇസ്രയേല്‍ ഗാസയില്‍ യു.എന്‍ നിരോധിച്ച ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലസ്തീന്‍ ആരോപിച്ചു. ഗാസയില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടാണ് പലസ്തീന്റെ ആരോപണം.
സോഷ്യല്‍ മീഡിയയായ എക്‌സിലൂടെയാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പുതിയ ആരോപണം ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് കരാമ, ഗാസ എന്നിവിടങ്ങളില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കുകയാണെന്നും പലസ്തീന്‍ ആരോപിച്ചു.
ഗാസയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ശ്രമം.

Related Articles
Next Story
Share it