ഉള്ളിക്ക് വില കുതിക്കുന്നു; തക്കാളിക്കും മുരിങ്ങയ്ക്കും വില കൂടി; അടുക്കള ബജറ്റ് താളം തെറ്റുന്നു

കാഞ്ഞങ്ങാട്: ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില കുത്തനെ ഉയര്‍ന്നു. ഉള്ളിക്ക് പുറമെ തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കും വില വര്‍ധിച്ചു. ഇത് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ഒരാഴ്ചയ്ക്കിടെ ഉള്ളിക്ക് കിലോയ്ക്ക് 45 രൂപയില്‍നിന്നും നേരെ ഇരട്ടിയായി വില. ഉള്ളിയുടെ വരവ് കുറഞ്ഞതും സ്റ്റോക്ക് തീര്‍ന്നതുമാണ് വില വര്‍ധിക്കാനിടയാക്കിയത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 120 രൂപയുടെയടുത്ത് ഉള്ളിയുടെ വില വര്‍ധിച്ചിരുന്നു. ചെറിയ ഉള്ളിയുടെ വില 140 വരെ എത്തിയിരുന്നു. പ്രധാനമായും മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് […]

കാഞ്ഞങ്ങാട്: ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില കുത്തനെ ഉയര്‍ന്നു. ഉള്ളിക്ക് പുറമെ തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കും വില വര്‍ധിച്ചു. ഇത് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ഒരാഴ്ചയ്ക്കിടെ ഉള്ളിക്ക് കിലോയ്ക്ക് 45 രൂപയില്‍നിന്നും നേരെ ഇരട്ടിയായി വില.
ഉള്ളിയുടെ വരവ് കുറഞ്ഞതും സ്റ്റോക്ക് തീര്‍ന്നതുമാണ് വില വര്‍ധിക്കാനിടയാക്കിയത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 120 രൂപയുടെയടുത്ത് ഉള്ളിയുടെ വില വര്‍ധിച്ചിരുന്നു. ചെറിയ ഉള്ളിയുടെ വില 140 വരെ എത്തിയിരുന്നു.
പ്രധാനമായും മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഉള്ളിയെത്തുന്നത്. ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലും കാര്യമായ വര്‍ധനയുണ്ട്.
തക്കാളിയുടെ വില 20ല്‍നിന്ന് 35 രൂപയായി. ഉദ്പാദനം കുറഞ്ഞതോടെ 60 രൂപയില്‍നിന്ന് മുരിങ്ങക്കായുടെ വില 100 ല്‍ എത്തി. കാരറ്റിന് 90 രൂപയാണ് മാര്‍ക്കറ്റ് വില. ഉരുളക്കിഴങ്ങ് 42, പാവയ്ക്ക 55, ബീറ്റ്‌റൂട്ട് 58, വെണ്ടയ്ക്ക് 50, വെളുത്തുള്ളി 140 എന്നിങ്ങനെയാണ് വില. ജില്ലയിലേക്ക് ഗുണ്ടല്‍പേട്ട്, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അധികവും പച്ചക്കറികളെത്തുന്നത്. ലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്തേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിയതിനാല്‍ വലിയ തോതില്‍ വിലവര്‍ധനയുണ്ടായിട്ടില്ല. പല പച്ചക്കറികളുടെയും വിളവെടുപ്പ് കാലമല്ലാത്തതാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
നവരാത്രി ആഘോഷം തുടങ്ങിയതും വില വര്‍ധിക്കാന്‍ ഇടയായി. കല്യാണമോ മറ്റു ആഘോഷമോ ഇല്ലാത്തതും ഹോട്ടലുകള്‍ മിക്കതും അടച്ചതും പച്ചക്കറി വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വില കൂടുമ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ വിപണന സ്റ്റാളില്‍ നേരിയ വിലക്കുറവുണ്ട്. അതേസമയം കാഞ്ഞങ്ങാട് നഗരത്തിലെ കടകളില്‍ പച്ചക്കറി സാധനങ്ങള്‍ക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപമുണ്ട്.

Related Articles
Next Story
Share it