കാസര്‍കോട്: പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ പൂക്കളമൊരുക്കി. മഞ്ചേശ്വരം എം.എല്‍.എ എ. കെ.എം അഷ്റഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എം.എ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതവും പ്രദീപ് നാരായണന് നന്ദിയും പറഞ്ഞു.