പ്രതീക്ഷകള്‍ അസ്തമിച്ചു; ടൈറ്റന്‍ തകര്‍ന്നു, 5 പേരും മരിച്ചതായി ഓഷ്യന്‍ ഗേറ്റ്

ന്യൂയോര്‍ക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 പേരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്രതിരിച്ച സമുദ്രപേടകം ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. അഞ്ച് യാത്രക്കാരും മരിച്ചതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ തീര സംരക്ഷണ സേനയാണ് തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ […]

ന്യൂയോര്‍ക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 പേരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്രതിരിച്ച സമുദ്രപേടകം ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. അഞ്ച് യാത്രക്കാരും മരിച്ചതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ തീര സംരക്ഷണ സേനയാണ് തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സി.ഇ.ഒ, സ്റ്റോക്ടന്‍ റഷ് ഉള്‍പ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിനടിയിലെ മര്‍ദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ. പാകിസ്ഥാനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരായിരുന്നു പേടകത്തിലെ മറ്റു യാത്രക്കാര്‍. എന്നാല്‍ ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യു.എസ് തീര സംരക്ഷണ സേന വ്യക്തമാക്കി.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടി നടന്ന തിരച്ചിലിനാണ് ഇതോടെ സങ്കടകരമായ അവസാനം കുറിച്ചിരിക്കുന്നത്. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലിന്റെ ആഴങ്ങളില്‍ ആണ്ടുപോയ കൂറ്റന്‍ കപ്പല്‍ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതകളില്‍ മറഞ്ഞതോടെ ലോകമാകെ ദു:ഖത്തിലാണ്. ഓക്‌സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകള്‍ക്കിടയിലും പുരോഗമിച്ച തിരച്ചില്‍ദൗത്യം ഒടുവില്‍ അവശിഷ്ടങ്ങളില്‍ തട്ടി അവസാനിക്കുകയായിരുന്നു.
ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാഹസികരായ യാത്രക്കാരേയും വഹിച്ച് ഞായറാഴ്ചയാണ് ടൈറ്റന്‍ കടലിന്റെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. 2021ലും 2022ലും സമാന ദൗത്യം ടൈറ്റന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇക്കുറി യാത്ര പുറപ്പെട്ട് ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.

Related Articles
Next Story
Share it