പി എസ് സീതി
ജി.എം.എച്ച്.എസ് തളങ്കരയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫുട് ബോള്‍ കളിക്കാരനുമായിരുന്നു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് നിവാസിയായ പി എസ് സീതി (78) അന്തരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ശനിയാഴ്ച രാത്രി കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജി.എം.എച്ച്.എസ് തളങ്കരയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫുട് ബോള്‍ കളിക്കാരനുമായിരുന്ന സീതി ദുബായ് ഗലദാരിയില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു.
ഭാര്യ: റയ്ഹാന മൊഗ്രാല്‍. മക്കള്‍ : ഷബീര്‍(കെയര്‍വെല്‍ ഫാര്‍മസി), ഷറഫാത്ത്, പരേതനായ സര്‍ഫ് റാസ്. സഹോദരന്‍മാര്‍: പരേതരായ പിഎസ് മുഹമ്മദ്, പിഎസ് അബ്ദുള്ള, പിഎസ് മാഹിന്‍ ഹാജി, പിഎസ് മറിയുമ്മ. പരേതനായ ഡോക്ടര്‍ സിഎ ഹമീദ് അനന്തരവന്‍ ആണ്.
Next Story

