എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. കെ.കെ പുരയില്‍ കുടുംബാംഗവും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ആദ്യകാല വ്യാപാരിയും നോവല്‍ ക്ലോത്ത് സ്റ്റോര്‍ ഉടമയുമായിരുന്ന അതിഞ്ഞാലിലെ കെ. കെ. കുഞ്ഞാമുവിന്റെയും ടി.കെ ഫാത്തിമയുടെയും മകള്‍ ടി.കെ ആമിന(48)യാണ് മരിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സഹോദരങ്ങള്‍: ടി.കെ മുഹമ്മദ് കുഞ്ഞി, ടി. കെ. സുബൈദ, ടി.കെ ശാക്കിര്‍, ടി.കെ അബ്ദുള്ള, ടി.കെ ജാസിം, ടി.കെ നസീറ, പരേതരായ അബ്ദുള്‍ അസീസ്, അബ്ദുസമദ്, നഫീസ.

Related Articles
Next Story
Share it