അഡ്വ. പി.കെ മുഹമ്മദ് അന്തരിച്ചു
കാസര്‍കോട്: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒരു കാലത്ത് കാസര്‍കോട്ടെ പോരാട്ടങ്ങളുടെയെല്ലാം മുന്‍ നിരയിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന അഡ്വ. പി.കെ മുഹമ്മദ്(84) അന്തരിച്ചു. എറണാകുളം കോതമംഗലം സ്വദേശിയാണ്. കുഞ്ഞിബാവയുടെയും ഷെരീഫയുടെയും മകനാണ്. എസ്.എസ്.എല്‍.സി കഴിഞ്ഞ് തൊഴിലും പഠനവും തേടി കാസര്‍കോട് എത്തിയ പി.കെ മുഹമ്മദ് ബദരിയ ഹോട്ടല്‍ ഉടമയായിരുന്ന ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജി, ബദരിയ ഹസൈനാര്‍ ഹാജി, ബദരിയ അബ്ബാസ് ഹാജി എന്നിവരുടെ പിന്തുണയോടെ പഠനം പൂര്‍ത്തിയാക്കുകയും നിയമബിരുദം നേടി അഭിഭാഷക വൃത്തിയില്‍ പ്രവേശിക്കുകയുമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം കാസര്‍കോട്ട് നടന്ന നിരവധി അവകാശ സമരങ്ങളുടെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു. ബസ് തൊഴിലാളി വരദരാജ് പൈ കൊല്ലപ്പെട്ട സമരത്തില്‍ നേതൃരംഗത്തുണ്ടായിരുന്നത് പി.കെ മുഹമ്മദാണ്. ചെങ്കള പഞ്ചായത്ത് മെമ്പറായിരുന്നു. കാസര്‍കോട് ബാറില്‍ അഭിഭാഷകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് എറണാകുളത്തേക്ക് മടങ്ങുകയും ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുകയുമായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ജാസ്മിന്‍, സലീം, നിസാര്‍. മരുമക്കള്‍: അഡ്വ. സി.എന്‍ ഇബ്രാഹിം, മുംതാസ് ചെര്‍ക്കള, ജസീന ബേവിഞ്ച. മയ്യത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ചെട്ടുംകുഴിയിലെ മകന്റെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് ചെട്ടുംകുഴി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കം